കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷ.
സംസ്ഥാനതലത്തിൽ ആദ്യ മൂന്നു റാങ്കുകാർക്ക് 10,000, 5,000, 3,000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.
ജില്ലാതലത്തിൽ ഇരുവിഭാഗത്തിൽ നിന്നും ഏറ്റവുമുയർന്ന മാർക്കു നേടുന്ന 60 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 30 ) 1000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. തുടർന്നുവരുന്ന 100 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 50 ) 500 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.
നൂറിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തുന്ന സ്കൂളുകളിലെ ലൈബ്രറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനം.
പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ.
രജിസ്ട്രേഷൻ വ്യവസ്ഥകൾ
1. https://scholarship.ksicl.kerala.gov.in എന്ന വിലാസത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാനും അവസരം.
2. വ്യക്തികൾ, സ്ഥാപനങ്ങൾ ,സംഘടനകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സ്പോൺസർ ചെയ്യാം.
3. രജിസ്ട്രേഷൻ ഫീസ് 250 രൂപ.
5. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യം.
കൂടുതല്‍ വിവരത്തിന് 8547971483,0471-2333790
REGISTER NOW ...
إرسال تعليق