Those who have plus two qualification can join air force.

 Those who have plus two qualification can join air force.



പ്ലസ് ടു യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ ഏർമാനാകാം.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ ഏർമാനാകാം. വ്യോമസേനയുടെ ഗ്രൂപ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി . സ്റ്റന്റ് ട്രേഡിൽ എയർ...

വ്യോമസേനയുടെ ഗ്രൂപ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി . സ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 1 മുതൽ 8 വരെ ചെന്നൈ താംബര ത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനിന്നുള്ളവർക്കു ഫെബ്രുവരി 1, 2, 7, 8 തീയതികളിലാണു റാലി.

ഇന്റർവ്യൂ പട്ടിക 👇

കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പല്ല ഇത്. വിശദവിവരം ഇതോടൊപ്പം പട്ടികയിൽ.

 യോഗ്യത:

എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം.

ഇംഗ്ലിഷിന് 50% മാർക്ക് വേണം ബി) ഡിപ്ലോമ/ബിഎസ്സി ഫാർമസി ഉദ്യോ ഗാർഥികൾ: 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. 50% മാർക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷൻ.

 പ്രായം: .

മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (അവിവാഹി തർ): 2002 ജൂൺ 27നും 2006 ജൂൺ 27നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ).

മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ ബിഎസ്സി ഫാർമസി): 1999 ജൂൺ 27നും 2004 ജൂൺ 27നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 1999 ജൂൺ 27നും 2002 ജൂൺ 27നും മധ്യേ ജനിച്ചവരായിരിക്കണം). ശാരീരികയോഗ്യത: ഉയരം 152.5 സെമീ, നെഞ്ച ളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും

ആനുപാതികം. കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങൾക്കു പട്ടിക കാണുക

നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം. ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈ പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കു മ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി. ശാരീരികക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം. (21 വയസ്സി നു മുകളിലുള്ളവർക്കും ഡിപ്ലോമ/ബിഎസ്സി ഫാർമസി യോഗ്യതക്കാർക്കും 72 മിനിറ്റ് അനു വദിക്കും. 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ്

എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക 👇

 www.airmenselection.cdac.in

Post a Comment

أحدث أقدم
close
Join WhatsApp Group