RAILWAY JOB 2023 - NO EXAMINATION

RAILWAY JOB 2023 - NO EXAMINATION



പരീക്ഷയില്ലാതെ റെയിൽവേയിൽ ജോലി നേടാം.

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2026 അപ്രന്റിസ് ഒഴിവുകൾ | North Western railway recruitment Apply now

ജയ്പൂർ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റേൺ റെയിൽവേ അപ്രന്റിസുമാരുടെ 2026 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർത്ത് വെസ്റ്റേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ യൂണി റ്റുകളിലും വർക്ക്ഷോപ്പുകളിലുമായിരിക്കും നിയമനം.

ജോലി സ്ഥലങ്ങളും ഒഴിവുകൾ എണ്ണവും.

☮️ ഡി.ആർ.എം. ഓഫീസ് അജ്മീർ-413, ☮️ഡി.ആർ. എം. ഓഫീസ് ബിക്കാനിർ-423, ☮️ഡി.ആർ.എം. ഓഫീസ് ജയ്പുർ 494, ☮️ഡി.ആർ.എം. ഓഫീസ് ജോധ്പുർ 404, ☮️ബി.ടി.സി. കാര്യേജ് അജ്മീർ 126,

☮️ബി.ടി.സി. ലോകോ അജ്മീർ 65, ☮️കാര്യേജ്വർക്ഷോപ്പ് ബിക്കാനിർ-31,

☮️കാര്യേജ് വർക്ഷോപ്പ് ജോധ്പുർ-70 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ ഒഴിവുകൾ.

വിജ്ഞാപന നമ്പർ: 03/2022 (NWR/AA)

ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രിക്കൽ, കാർപെന്റർ, പെയിന്റർ, മേസൺ, പൈപ്പ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ, സിഗ്നൽ ടെക്നീഷ്യൻ, മെഷിനി സ്റ്റ്, മെഷീൻ ടൂൾ മെയിന്റനൻസ്.

യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത പത്താംക്ലാസ്

വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി.

അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റും.


പ്രായം: 2023 ഫെബ്രുവരി 10-ന് 15-24 വയസ്സ്. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: പത്താംക്ലാസ് പരീക്ഷയിലും ട്രേഡ് സർട്ടിഫി ക്കറ്റിനും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞ ടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഡോക്യുമെന്റ് വെരിഫിക്കേഷനുശേഷം പരിശീലനത്തിന് നിയമിക്കും.

അപേക്ഷ: https://rrcjaipur.in എന്ന വെബ്സൈറ്റ് വഴി ജനുവരി 10 മുതൽ അപേക്ഷിക്കാം. ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേ ക്ഷാഫീസ് 100 രൂപ ഓൺലൈ നായി അടയ്ക്കണം. എസ്.സി, എസ്. ടി, ഭിന്നശേഷി, വനിതാ അപേക്ഷ കർക്ക് ഫീസില്ല.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി.10.

APPLY NOW HERE

Post a Comment

أحدث أقدم
close
Join WhatsApp Group