PRAVASI WELFARE BOARD PRAVASI PENSION SCHEME

PRAVASI WELFARE BOARD PRAVASI PENSION SCHEME


 പ്രവാസി പെൻഷൻ ആളുകൾക്ക് ലഭിച്ചു തുടങ്ങിയിരിക്കുന്നു .


നമുക്കുമാവാം പ്രവാസി ക്ഷേമ നിധി  അംഗത്വം. പ്രവാസികൾക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ് പ്രവാസി ക്ഷേമ നിധി.

2009 മുതൽ ആരംഭിച്ച ക്ഷേമനിധിയിൽ നിലവിൽ *എട്ട് ലക്ഷത്തോളം* പേർ ഇതിനകം അംഗങ്ങളാവുകയും *ഇരുപത്തി അയ്യായിരത്തോളം* പേർ പെൻഷൻ ആനുകൂല്യം വാങ്ങുകയും ചെയ്യുന്നു.

 ഇതിന് പുറമെ അർഹമായ മറ്റ് ആനുകൂലങ്ങൾ വാങ്ങുകയും ചെയ്യുന്നു. സർക്കാർ നമ്മുടെ ഉന്നമനത്തിനായി കൊണ്ടു വന്ന പദ്ധതിയിൽ വിദേശ പ്രവാസികൾക്കും വിദേശ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും എങ്ങിനെ അംഗമാവാമെന്നും എന്തെല്ലാം ആനുകൂല്യങ്ങൾ നേടാമെന്നും നമുക്ക് ചർച്ച ചെയ്യാം.

അംഗത്വം


അംഗത്വം എടുക്കേണ്ട
പ്രായ പരിധി: *18 - 60 വയസ്സ്*

*1-* നിലവിലെ പ്രവാസികൾ.
1 - A കാറ്റഗറി എന്നാണ് അറിയപ്പെടുന്നത്.

രേഖകൾ.

*സ്വയം സാക്ഷ്യപാസ്പോർട്ട് കോപ്പി, വിസാ കോപ്പി, ഫോട്ടോ.*

അംഗമായി കഴിഞ്ഞാൽ പ്രതിമാസം *അംശാദായമായി 350 രൂപ അടക്കണം.*
അടവ്  മുടങ്ങിയാൽ *15% പിഴ ഉണ്ടായിരിക്കും.*

*ആനുകൂല്യങ്ങൾ.*
പെൻഷൻ
പെൻഷൻ താഴെ പറയും വിധമായിരിക്കും.

1. അംഗത്തിന് ലഭിക്കുന്ന പെൻഷൻ.

55 വയസ്സിനോ അതിന് മുമ്പോ അംഗങ്ങൾ ആയവർക്ക് അറുപത് വയസ്സ് തികഞ്ഞാൽ പ്രതിമാസം *മിനിമം 3500/- രൂപയും* അമ്പത്തി അഞ്ച് വയസ്സിന് മുമ്പേ ചേരുന്നവർക്ക് ആദ്യത്തെ അഞ്ച് വർഷത്തേക്ക് അടിസ്ഥാന പെൻഷൻ 3500/- രൂപയും അതിന് ശേഷം വരുന്ന അധിക വർഷങ്ങൾക്ക് *ഒരോ വർഷവും അടിസ്ഥാന പെൻഷൻ തുകയുടെ 3% അധിക പെൻഷൻ ലഭിക്കും.* ( നിലവിൽ 3500/- രൂപയുടെ 3% മായ 105 രൂപ ഒരോ അധിക വർഷത്തേക്കും.)
അധിക പെൻഷൻ പരമാവധി അടിസ്ഥാന പെൻഷൻ തുകയുടെ അത്രയുമായിരിക്കും. അതായത് നേരെത്തെ ചേരുന്നവർക്ക് പരമാവധി പെൻഷൻ നിലവിലെ കണക്കനുസരിച്ച് *7000/- വരെ ലഭിക്കും!*

2. കുടുംബ പെൻഷൻ.

അംഗം മരണപ്പെട്ടാൽ തന്റെ നോമിനിക്ക് അംഗം വാങ്ങിക്കൊണ്ടിരിക്കുന്ന *പെൻഷൻ തുകയുടെ പകുതി* കുടുംബ പെൻഷനായി ലഭിക്കും.

3. അംഗമായിരിക്കെ, അഞ്ച് വർഷം അംശാദായം അടച്ച ശേഷം മരണപ്പെട്ടാൽ കുടുംബത്തിന് ആജീവനാന്തം കുടുംബ പെൻഷൻ ലഭിക്കുന്നതായിരിക്കും.*

മരണാനന്തര ധനസഹായം.
അംഗമായിരിക്കെ, അഞ്ച് വർഷം അംശാദായം പൂർത്തിയാക്കുന്നതിന് മുമ്പ് മരണപ്പെട്ടാൽ കുടുംബത്തിന് അംഗം *അടച്ച തുകയും കൂടെ 50,000/- രൂപ അധികമായും ലഭിക്കും.*
ചികിൽസാ സഹായം.
അംഗമായിരിക്കെ മാരക അസുഖങ്ങൾക്ക് *രൂപ 50,000/-* വരെ ചികിൽസാ സഹായമായി ലഭിക്കും.
വിവാഹ ധനസഹായം.
മൂന്ന് വർഷം അംശാദായം പൂർത്തികരിച്ച അംഗങ്ങളുടെ പെൺ മക്കളുടെ വിവാഹ ധനസഹായമായി *പതിനായിരം രൂപ* വീതം രണ്ട് മക്കൾക്ക് വരെ ലഭിക്കും.
വിദ്യാഭ്യാസ സഹായം.
മക്കളുടെ വിദ്യാഭ്യാസത്തിന് *നാലായിരം രൂപ* സ്കോളർഷിപ്പിന് അർഹതയുണ്ടാവും.
വിദേശത്ത് വെച്ച് മെമ്പർമാർ ആവാതെ നാട്ടിലെത്തിയവർക്കായി.
രണ്ട് വർഷം വിദേശത്ത് സേവനം അനുഷ്ഠിച്ച് നാട്ടിലെത്തിയവർക്ക് നാട്ടിൽ നിന്ന് അംഗങ്ങൾ ആവാം.അങ്ങിനെയുള്ളവർ വിദേശത്ത് ജോലി ചെയ്തതിന്റെയും നാട്ടിൽ സ്ഥിര താമസമാക്കിയതിന്റെയും അനുബന്ധ രേഖകകളും അധികമായി സമർപ്പിക്കേണ്ടതുണ്ട്.
ഇങ്ങിനെ അംഗങ്ങൾ ആവുന്നത് *1 B ഫോറം* വഴിയാണ്.

ഇങ്ങിനെ അംഗങ്ങൾ ആവുന്നവർ *പ്രതിമാസ അംശാദായമായി 200/- രൂപയായിരിക്കും* അടക്കേണ്ടത്.നാട്ടിൽ നിന്ന് അംഗങ്ങൾ ആവുന്നവർക്ക് *മിനിമം പെൻഷൻ 3,000/- രൂപയായിരിക്കും.*
വിദേശത്ത് വെച്ച് അംഗങ്ങൾ ആയി അംശാദായം അടച്ച് നാട്ടിലേക്ക് മടങ്ങി എത്തുന്നവർക്ക് *1A പ്രകാരം തുടർന്ന് 350/- രൂപ അംശാദായം അടച്ച് തുടരാവുന്നതോ* 1 B യിലേക്ക് മാറാവുന്നതും *200/- രൂപ അംശാദായം* അടച്ച് തുടരാവുന്നതുമാണ്. ഇങ്ങിനെ മാറുമ്പോൾ നേരത്തെ അടവാക്കിയ പണം 1B യിലേക്ക് അഡ്ജസ്റ്റ് ചെയ്യുന്നതായിരിക്കും. എന്നാൽ *മിനിമം പെൻഷൻ 3,000/- രൂപയായിരിക്കും*.
പ്രവാസി സുഹൃത്തുക്കളെ, നമുക്കായി വളരെ ചുരുങ്ങിയ പണം മുടക്കി ഇത്തരം പദ്ധതികളിൽ അംഗങ്ങളാവാൻ അഭ്യർത്ഥിക്കുന്നു.
നല്ലൊരു നാളെക്കായി നമുക്ക് കൈ കോർക്കാം.

ഇപ്പോൾ ഇന്ത്യ ക്ക് പുറത്തുള്ളവർക്ക് നോർകയിൽ രെജിസ്റ്റർ ചെയ്യാം നാലു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, ഒരുലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസും കിട്ടും.

FOR MORE DETAILS


REGISTRATION RULES



REGISTRATION FORM



Non Resident Keralaites all over India can contact the Call Centre by using the  toll free number1800-425-3939


FOR MORE DETAILS CONTACT ADDRESS BELOW👇👇

Head Office at Thiruvananthapuram (Jurisdiction: Thiruvananthapuram, Kollam, Pathanamthitta)


NORKA CENTRE [II Floor],

Near Govt Guest House, Thycaud PO

Thiruvananthapuram - 695014

Ph        :   0471-2785500

Fax      :   0471-2785501

Mobile :  +91 8281339439

e-mail      :  info@pravasiwelfarefund.org   

Website   :  www.pravasiwelfarefund.org


Sri. K.S. ANAS, Chief Executive Officer            

PH : +91-471-2785512

Sri. ABDUL JALILM., Manager (Finance)  

PH : +91-471-2785513



Regional Office at Ernakulam (Jurisdiction: Kottayam, Alappuzha, Ernakulam, Thrissur, Idukki)

Sree Sai Building,

Ravipuram Road, 

Valanjambalam Jn,

Kochi  682016

Ph: 0484- 2357566

Smt. GIGI K.R.   District Executive Officer  

Mobile : +91-9495225619



Regional Office at Kozhikkode (Jurisdiction: Palakkad, Malappuram, Kozhikkode, Wayanadu, Kannur, Kasarcode)


First Floor, Zamorin Square,

Link Road, Kozhikode 02

Ph : 0495-2304604

Sri. K. MOHAMED IQBAL , District Executive Officer (i\c)  

Liaison Office at Kottakkal, Malappuram District

Municipal Taxi Stand Building,

Kottakkal, Malappuram District

Ph : 0483-2744042
kolathurvartha

Post a Comment

أحدث أقدم
close
Join WhatsApp Group