നിങ്ങളുടെ കുട്ടികള്‍ ഗെയിം കളിക്കുന്നവരാണോ? രക്ഷിതാക്കള്‍ക്കായി സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. | FOE PARENTS OF GAME ADDICTS

 ഫോണിലും, ടാബ് ലെറ്റിലുമെല്ലാം ഇന്റര്‍നെറ്റ് വളരെ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ അത് അവരുടെ സ്‌കൂള്‍ ജീവിതത്തേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ട്.

ഇന്റർനെറ്റിന്റെ വരവ് ഓരോ വ്യക്തിയുടേയും ജീവിതത്തെ ഏറെ മാറ്റി മറിച്ചിട്ടുണ്ട്. അവർക്കുമുന്നിൽ വലിയൊരു ലോകം തുറന്നു കൊടുക്കുകയാണ് ഇന്റർനെറ്റ് ചെയ്തത്. ഈ വലിയ ലോകത്തേക്കാണ് നിഷ്കളങ്കരായ കുട്ടികളും എത്തിച്ചേരുന്നത്. ഓൺലൈൻ ഗെയിമുകളും ആ വലിയ ലോകത്തിന്റെ ഭാഗമാണ്.


ഓൺലൈൻ ഗെയിമുകളുടെ അപകടം തിരിച്ചറിഞ്ഞ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഭാരത സർക്കാർ. കുട്ടികൾക്കിടയിൽ ഓൺലൈൻ ഗെയിമുകൾക്ക് ജനപ്രീതി വർധിക്കുന്നുണ്ടെന്നും കാരണം അത് മുന്നോട്ടുവെക്കുന്ന ചലഞ്ചുകൾ കുട്ടികളിൽ ആവേശമുണ്ടാക്കുന്നുവെന്നും കൂടുതൽ കളിക്കാൻ അവരെ പ്രേരിപ്പിക്കുന്നുവെന്നും അത് ആസക്തിയിലേക്ക് നയിക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.


ഫോണിലും ടാബ് ലെറ്റിലുമെല്ലാം ഇന്റർനെറ്റ് വളരെ എളുപ്പത്തിൽ ലഭ്യമായതിനാൽ അത് അവരുടെ സ്കൂൾ ജീവിതത്തേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ട്. കൂടാതെ കോവിഡ് കാലത്തെ അടച്ചിടലിനെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉപയോഗം വർധിച്ചു.


കുട്ടികൾക്കിടയിലെ ഗെയിമിങ് ആസക്തി കൈകാര്യം ചെയ്യുന്നതിന് സർക്കാർ ചില മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.


*ചെയ്യരുതാത്തത്❗️*


▪️മാതാപിതാക്കളുടെ സമ്മതമില്ലാതെ ഗെയിമുകളിലെ പർചേയ്സുകൾ അനുവദിക്കരുത്. അതിന് റസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒടിപി അധിഷ്ടിതമായ പേമെന്റ് രീതികൾ സ്വീകരിക്കാവുന്നതാണ്.


▪️സബ്സ്ക്രിപ്ഷനുകൾക്കുള്ള ആപ്പുകളിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളുടെ രജിസ്ട്രേഷൻ ഒഴിവാക്കുക. ഓരോ ഇടപാടിനും ഉയർന്ന പരിധി നിശ്ചയിക്കുക.


▪️അജ്ഞാത വെബ്സൈറ്റുകളിൽ നിന്ന് സോഫ്റ്റ്വെയറുകളും ഗെയിമുകളും ഡൗൺലോഡ് ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിക്കുക.


▪️വെബ്സൈറ്റുകളിലെ ലിങ്കുകൾ, ഇമേജുകൾ, പോപ്പ്-അപ്പുകൾ എന്നിവയിൽ ക്ലിക്കുചെയ്യുമ്പോൾ സൂക്ഷിക്കാൻ അവരോട് പറയുക, കാരണം അവയിൽ വൈറസ് അടങ്ങിയിരിക്കാം അത്കമ്പ്യൂട്ടറിനെ ദോഷകരമായി ബാധിക്കാം, പ്രായത്തിന് അനുചിതമായ ഉള്ളടക്കം അടങ്ങിയിരിക്കാം.


▪️ഗെയിമുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഇന്റർനെറ്റ് വഴി വ്യക്തിഗത വിവരങ്ങൾ നൽകരുതെന്ന് അവരെ ഉപദേശിക്കുക.


▪️ഗെയിമുകളിലും ഗെയിമിംഗ് പ്രൊഫൈലിലുമുള്ള ആളുകളുമായി അവർ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്.


▪️മുതിർന്നവർ ഉൾപ്പെടെയുള്ള അപരിചിതരുമായി വെബ് ക്യാം, സ്വകാര്യ സന്ദേശമയയ്ക്കൽ അല്ലെങ്കിൽ ഓൺലൈൻ ചാറ്റ് എന്നിവയിലൂടെ ആശയവിനിമയം നടത്തരുതെന്ന് അവരെ ഉപദേശിക്കുക, കാരണം ഇത് ഓൺലൈൻ ദുരുപയോഗം ചെയ്യുന്നവരിൽ നിന്നോ മറ്റ് കളിക്കാരിൽ നിന്ന് ഭീഷണിനേരിടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


▪️ആരോഗ്യവശങ്ങളും ആസക്തിയും കണക്കിലെടുത്ത് ഇടവേളയെടുക്കാതെ മണിക്കൂറുകളോളം ഗെയിമിൽ ഏർപ്പെടാതിരിക്കാൻ അവരെ ഉപദേശിക്കുക.

Post a Comment

أحدث أقدم
close
Join WhatsApp Group