മുഖത്തെ കറുപ്പ്, കരുവാളിപ്പ് എന്നിവ പലരേയും അലട്ടുന്ന വലിയ ഒരു പ്രശ്നമാണ്. മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്.
പക്ഷെ പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതായിരിക്കും. പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്ബായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക.അതും മുഖത്തെ കറുപ്പ് അകറ്റും
إرسال تعليق