ന്യൂഡൽഹി: ആധാർ നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ പിഴ ചുമത്താൻ യു.ഐ.ഡി.എ.ഐ അധികാരം നൽകുന്ന നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും.
ആധാർ അതോറിറ്റിയുടെ തീർപ്പുകൾക്കെതിരെ ഡിസ്പ്യൂട്സ് സെറ്റിൽമെന്‍റ് ആൻഡ് അപ്ലേറ്റ് ട്രൈബ്യൂണിൽ അപ്പീൽ നൽകാം. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനുമായി നിയമിക്കുന്ന ഉദ്യോഗസ്ഥന് പത്ത് വർഷത്തെ സർവീസ് വേണമെന്നും നിർദേശമുണ്ട്.
നിയമം, മാനേജ്മെന്റ്, ഐ.ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്ന് വർഷത്തെ വിദഗ്ധ പരിചയമുണ്ടാകമെന്നും നിർദേശിച്ചിട്ടുണ്ട്.2019ലെ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്. നിയമലംഘകർക്ക് നടപടിക്ക് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ആരോപണവിധേയരോട് വിശദീകരണം തേടുകയും വേണമെന്ന് പുതിയ നിയമത്തിലുണ്ട്.
إرسال تعليق