ഓരോ ദിവസവും സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ പുതിയ ഡിവൈസുകൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. അവ മിക്കപ്പോഴും കമ്പനികളുടെ നിലവിലുള്ള മോഡലുകളുടെ തുടർച്ചയായി വരികയും ഒരുപാട് മെച്ചപ്പെടുത്തലുകൾ കൊണ്ടുവരികയും ചെയ്യുന്നു. ഇത് കൂടാതെ ചില സ്പെഷ്യൽ എഡിഷൻ ഫോണുകളും പുറത്തിറങ്ങാറുണ്ട്. പ്രീമിയം സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ മാത്രമല്ല വിലകൂടിയവ. പല കാരണങ്ങൾ കൊണ്ട് സ്മാർട്ട്ഫോണുകൾക്ക് വില വർധിക്കും.
ഐഫോണുകളുടെ പത്താം വാർഷിക പതിപ്പായ ഐഫോൺ എക്സ് 2017-ൽ പുറത്തിറക്കിയതോടെയാണ് 1 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സ്മാർട്ട്ഫോണുകൾ സജീവമാകുന്നത്. ആഗോള വിപണിയിൽ ലഭ്യമായ ഏറ്റവും വിലയേറിയ സ്മാർട്ട്‌ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ആഡംബരവും വിലപിടിപ്പുള്ളതുമായ സാമഗ്രികൾ നിറഞ്ഞ മോഡലുകളിലാണ് ഈ പട്ടിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഐഫോണുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വെർതു ആസ്റ്റർ പി ഗോൾഡ്
വെർട്ടു ആസ്റ്റർ പി ഗോൾഡ് ഇംഗ്ലണ്ടിൽ കൈകൊണ്ട് നിർമ്മിച്ച ഫോണാണ്. ടൈറ്റാനിയം ഫ്രെയിമുമായിട്ടാണ് ഈ ഫോൺ വരുന്നത്. 133 കാരറ്റ് സഫയർ ക്രിസ്റ്റൽ ഗ്ലാസ് പാനലാണ് ഡിസ്‌പ്ലേയ്ക്ക് മുകളിൽ ഉള്ളത്. ക്രോക്കഡൈൽ, ലിസാർഡ് എന്നിവയുടെ തുകൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഫോണുകൾ ആവശ്യത്തിന് അനുസരിച്ചാണ് നിർമ്മിക്കുന്നത്. വെർടു സ്മാർട്ട്‌ഫോണിന്റെ വില 5,000 ഡോളറും (ഏകദേശം 3.7 ലക്ഷം രൂപ) സ്വർണം പൂശിയ മോഡലിന് 14,146 ഡോളറുമാണ് (ഏകദേശം 10.4 ലക്ഷം രൂപ) വില.
ടോണിനോ ലംബോർഗിനി ആൽഫ വൺ
ടോണിനോ ലംബോർഗിനി ആൽഫ വൺ ഒരു ആഡംബര സ്മാർട്ട്‌ഫോണാണ്. ഇത് ഇറ്റാലിയൻ ബ്ലാക്ക് ലെതറുമായിട്ടാണ് വരുന്നത്. ഇതിന്റെ ഡിസൈനും ക്ലാസും സ്റ്റൈലുമാണ് ഫോണിന്റെ വില വർധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഹാർഡ്‌വെയർ ആകർഷകമല്ല. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സുമായി വരുന്ന ഡേറ്റഡ് സ്‌നാപ്ഡ്രാഗൺ 820 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന് 2,450 ഡോളറാണ് (ഏകദേശം 1.83 ലക്ഷം രൂപ) വില.
സിറിൻ സോളാരിൻ
പ്രൈവസി കേന്ദ്രീകരിച്ചുള്ള സ്മാർട്ട്‌ഫോണാണ് സിറിൻ സോളാരിൻ. ഇത് ഉപയോക്താക്കൾക്ക് പരമാവധി പ്രൈവസി നൽകുന്ന സ്മാർട്ട്ഫോണാണ് ഇത്. ഈ സ്‌മാർട്ട്‌ഫോണിന് ആകർഷകമല്ലാത്ത സവിശേഷതകളും ഉണ്ട്. ആൻഡ്രോയിഡ് ലോലിപോപ്പ് ഒഎസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വില 9 ലക്ഷം രൂപയാണ്.
ഗോൾഡ്വിഷ് എക്ലിപ്സ് - മാജിക് ഓനിക്സ് അലിഗേറ്റർ
ഏകദേശം 7,965 ഡോളർ (ഏകദേശം 5.5 ലക്ഷം രൂപ) വിലയുള്ള ഗോൾഡ്‌വിഷ് എക്ലിപ്സ് - മാജിക് ഓനിക്സ് അലിഗേറ്റർ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് ഒഎസിലാണ് പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് പിന്നിൽ പ്രീമിയം ബ്ലാക്ക് അലിഗേറ്റർ ലെതറും നൽകിയിട്ടുണ്ട്.
ഗോൾഡ്‌വിഷ് ലെ മില്യൺ
7,668 ഡോളറാണ് (ഏകദേശം 5.27 ലക്ഷം രൂപ) ഗോൾഡ്‌വിഷ് ലെ മില്യണിന്റെ വില. കൈകൊണ്ട് നിർമ്മിച്ച സ്മാർട്ട്‌ഫോണിൽ എക്സോട്ടിക്ക് ലതറാണ് നൽകിയിട്ടുള്ളത്. വിലയേറിയ ലോഹങ്ങളും ഈ സ്മാർട്ട്ഫോൺ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. സ്‌ക്രാച്ച്-റെസിസ്റ്റന്റ് 5.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസർ, ആൻഡ്രോയിഡ് ഒഎസ് എന്നിവയും ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.
സാവെല്ലി ഷാംപെയ്ൻ ഡയമണ്ട്
57,000 ഡോളർ (ഏകദേശം 39.4 ലക്ഷം രൂപ) വിലയുള്ള ഏറ്റവും വിലയേറിയ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. 395 വൈറ്റ്, കോഗ്നാക് ഡയമണ്ട്സ് പതിച്ച 18 കാരറ്റ് റോസ് ഗോൾഡ് ഷെൽ പോലുള്ള വിലകൂടിയ വസ്തുക്കൾ ഉപയോഗിച്ചാണ് സാവെല്ലി ഷാംപെയ്ൻ ഡയമണ്ട് സ്മാർട്ട്‌ഫോൺ നിർമ്മിച്ചിരിക്കുന്നത്. കസ്റ്റം സേവനങ്ങൾ നൽകുന്ന ആൻഡ്രോയിഡ് ഒഎസിൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
വിഐപിഎൻ ബ്ലാക്ക് ഡയമണ്ട്
300,000 ഡോളർ (ഏകദേശം 2.07 കോടി രൂപ) വിലയുള്ള ഈ പട്ടികയിലെ മറ്റൊരു വിലകൂടിയ സ്മാർട്ട്‌ഫോണാണ് വിഐപിഎൻ ബ്ലാക്ക് ഡയമണ്ട്. ഈ സ്‌മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിവൈസിന്റെ അഞ്ച് യൂണിറ്റുകൾ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ ഡിവൈസുകൾ ആരുടേതാണ് എന്ന കാര്യം ആർക്കും വ്യക്തമല്ല. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഫോണിൽ വജ്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്.
ഡയമണ്ട് ക്രിപ്റ്റോ
ഡയമണ്ട് ക്രിപ്‌റ്റോ സ്‌മാർട്ട്‌ഫോണാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഫോൺ. 8.97 കോടി രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഈ സ്‌മാർട്ട്‌ഫോൺ സമ്പന്നമാർക്ക് വേണ്ടി നിർമ്മിച്ചതാണ്. സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എൻക്രിപ്റ്റ് ചെയ്ത വോയിസ്, എസ്എംഎസ് കമ്യൂണിക്കേഷൻ ഈ ഡിവൈസിൽ ഉണ്ട്. ഇത് വിൻഡോസ് സിഇ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. മോട്ടറോള എംഎക്സ്21 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
إرسال تعليق