ആറ് കമ്പനികളുടെ ലക്ഷക്കണക്കിന് ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കും | whatsapp to withdraw support to old phones

  പഴയ സ്മാര്‍ട് ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഫോണുകളില്‍ നിന്ന് വാട്‌സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഒഎസ് 10, അതിനു മുന്‍പിറങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലൊന്നും നവംബര്‍ 1 മുതല്‍ വാട്‌സാപ് കിട്ടില്ല. 



നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. ആന്‍ഡ്രോയില്‍ 4.1 ജെല്ലി ബീനിനും അതിനു മുന്‍പുമുളള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയും വാട്‌സാപ് ഉപേക്ഷിക്കുകയാണ്.


വിവിധ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുടെ 43 മോഡല്‍ ഫോണുകളെയാണ് വാട്‌സാപ്പിന്റെ പുതിയ തീരുമാനം ബാധിക്കുക. കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍ മോഡലുകളില്‍ തുടര്‍ന്നും വാട്‌സാപ് പ്രവര്‍ത്തിക്കും. അതേസമയം, ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന നിരവധി പഴയ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ വാട്‌സാപ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യും.


പുതിയ ഫോണ്‍ വാങ്ങാതെ നിവൃത്തിയില്ല


കാലഹരണപ്പെട്ട സ്മാര്‍ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാന്‍ വാട്‌സാപ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്‌സാപ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.


ഹാന്‍ഡ്‌സെറ്റുകള്‍ മാറുന്ന ഉപയോക്താക്കള്‍ക്ക് പഴയ ചാറ്റുകള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് വാട്‌സാപ് പറയുന്നത്. എന്നാല്‍ ഫയലുകള്‍ ഇമെയിലില്‍ അറ്റാച്ചുചെയ്ത് അവര്‍ക്ക് പഴയ ചാറ്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും.


2016 ആദ്യത്തിലാണ് വാട്‌സാപ് പഴയ ഫോണുകളിലെ സേവനം അവസാനിപ്പിച്ച് തുടങ്ങിയത്. വാട്‌സാപ്പില്‍ പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിന്റെയും സുരക്ഷ കൂട്ടുന്നതിന്റെയും ഭാഗമായാണിത്. പഴയ ഫോണുകളുള്ളവര്‍ക്കു തുടര്‍ന്നും വാട്‌സാപ് വേണമെങ്കില്‍ പുതിയ ഫോണ്‍ വാങ്ങാതെ നിവൃത്തിയില്ലെന്നും കമ്പനി വ്യക്തമാക്കി.



ഔദ്യോഗിക ബ്ലോഗിലാണ് വാട്‌സാപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വാട്‌സാപ് തുടങ്ങിയപ്പോള്‍ ആപ്പിള്‍ ആപ് സ്‌റ്റോറിന് മാസങ്ങള്‍ മാത്രമേ പ്രായമായിരുന്നുള്ളൂ. അന്ന് 70 ശതമാനത്തോളം സ്മാര്‍ട് ഫോണുകളും ബ്ലാക്ക്‌ബെറി, നോകിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍, ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, കായ്ഒഎഎസ് എന്നിവയുടെ പ്ലാറ്റ്‌ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്‌സാപ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


 വാട്‌സാപ്പിന്റെ സേവനം നഷ്ടപ്പെടുന്ന ഫോണ്‍ മോഡലുകള്‍


ആപ്പിള്‍: ഐഫോണ്‍ എസ്ഇ, 6എസ്, 6എസ് പ്ലസ്


സാംസങ്: ഗാലക്‌സി ട്രന്‍ഡ് ലൈറ്റ്, ഗാലക്‌സി ട്രെന്‍ഡ് കക, ഗാലക്‌സി എസ്‌കക, ഗാലക്‌സി എസ് 3 മിനി, ഗാലക്‌സി എക്‌സ് കവര്‍ 2, ഗാലക്‌സി കോര്‍, ഗാലക്‌സി ഏസ് 2 .


എല്‍ജി: ലൂസിഡ് 2, ഒപ്റ്റിമസ് എഫ്7, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എല്‍3 കക ഡ്യുവല്‍, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എല്‍5, ഒപ്റ്റിമസ് എല്‍5 കക, ഒപ്റ്റിമസ് എല്‍5 ഡ്യുവല്‍, ഒപ്റ്റിമസ് എല്‍3 കക, ഒപ്റ്റിമസ് എല്‍7, ഒപ്റ്റിമസ് എല്‍7 കക ഡ്യുവല്‍, ഒപ്റ്റിമസ് എല്‍7 കക, ഒപ്റ്റിമസ് എഫ്6, എന്‍ആക്ട്, ഒപ്റ്റിമസ് എല്‍4 കക ഡ്യുവല്‍, ഒപ്റ്റിമസ് എഫ്3, ഒപ്റ്റിമസ് എല്‍4 കക, ഒപ്റ്റിമസ് എല്‍2 കക, ഒപ്റ്റിമസ് നിട്രോ എച്ച്ഡി, 4എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് എഫ്3ക്യു.


ഇസഡ്ടിഇ: ഗ്രാന്‍ഡ് എസ് ഫ്‌ലെക്‌സ്, ഇസഡ്ടിഇ വി956, ഗ്രാന്‍ഡ് എക്‌സ് ക്വാഡ് വി987, ഗ്രാന്‍ഡ് മെമ്മോ.


വാവെയ്: അസെന്‍ഡ് ജി 740, അസെന്‍ഡ് മേറ്റ്, അസെന്‍ഡ് ഡി ക്വാഡ് എക്‌സ് എല്‍, അസെന്‍ഡ് ഡി 1 ക്വാഡ് എക്‌സ് എല്‍, അസെന്‍ഡ് പി 1 എസ്, അസെന്‍ഡ് ഡി 2.


സോണി: എക്‌സ്പീരിയ മിറോ, സോണി എക്‌സ്പീരിയ നിയോ എല്‍, എക്‌സ്പീരിയ ആര്‍ക്ക് എസ്.


Post a Comment

أحدث أقدم
close
Join WhatsApp Group