നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പി വേണോ... ഓൺലൈനായി അതും ഡൗൺലോഡ് ചെയ്യാം... to download your marriage certificate...

  വധുവും വരനും തമ്മിലുള്ള വിവാഹം നടന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖയാണ് വിവാഹ സർട്ടിഫിക്കറ്റ്.


വിവാഹം (Marriage) എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ അവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് വിവാഹം.



മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. എന്നാൽ ഇത്തരം വിവാഹങ്ങൾ എല്ലാം നടന്നു എന്നതിന് വ്യക്തമായ തെളിവുകൾ വേണം. അതിനായി തയ്യാറാക്കിയതാണ് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. വധുവും വരനും തമ്മിലുള്ള വിവാഹം നടന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖയാണ് വിവാഹ സർട്ടിഫിക്കറ്റ്.


കേരള സർക്കാരിന്റെ വെബ്സൈറ്റിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രണ്ടു തരത്തിലുള്ള വിവാഹരജിസ്ട്രേഷന്റെ സർട്ടിഫിക്കറ്റ് ആണ് ഈ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.

1. പൊതുവായ വിവാഹ സർട്ടിഫിക്കറ്റ്

2. ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് 


വിവാഹ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യും


പൊതു വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


ഹിന്ദു മത വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന പേജിൽ വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, ജില്ലാ എന്നിവ സെലക്ട് ചെയ്യണം.


ശേഷം, മലയാളത്തിൽ നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ചില കോളങ്ങൾ പൂരിപ്പിക്കാൻ ഉണ്ടാകും. വെബ്സൈറ്റിൽ നിങ്ങൾ നൽകിയിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിങ്ങൾ തിരയുന്ന വിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഉടനടി ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇതിന്റെ കോപ്പി ഡൌൺലോഡ് ചെയ്തു  സൂക്ഷിക്കുന്നതിനും പ്രിന്റ് എടുക്കുന്നതിനുമുള്ള സംവിധാനം വെബ്‌സൈറ്റിൽ ഉണ്ട്.


Post a Comment

أحدث أقدم
close
Join WhatsApp Group