ഭക്ഷണത്തിലുള്ള പ്രോടീയിൻ എതിരെ ശരീരം പ്രതികരിക്കുമ്പോൾ ആണ് ഫുഡ് അലർജി ഉണ്ടാകുന്നത്. രണ്ടു തരത്തിലുള്ള ഫുഡ് അലർജി ആണ് ഉള്ളത്. ഐ ജി ഇ മീഡിയേറ്റഡ് ഫുഡ് അലർജി, നോൺ ഐ ജി ഇ മീഡിയേറ്റഡ് ഫുഡ് അലർജി. അത്യത്തെതിന് ഐജിഇ ആന്റിബോഡികൾ ഫുഡ് അലർജിക്ക് കാരണം ആകുന്നത്.
പ്രതിരോധ വ്യവസ്ഥയിലെ മറ്റു ഘടകങ്ങളാണ് രണ്ടാമത്തെ ഫുഡ് അലർജിക്ക് കാരണമായി വരുന്നത്. ശരീരം പ്രോട്ടീന് എതിരെ ആന്റി ബോഡികൾ ഉണ്ടാക്കുകയും ഇവ തമ്മിൽ പ്രതിപ്രവർത്തനം നടക്കുകയും ചെയ്യും. ഹിസ്റ്റമിൻ എന്ന രാസവസ്ത ഈ സമയത്ത് ഉണ്ടാകുന്നതാണ് അലർജിക്ക് കാരണം.
ശരീരം ചൊറിച്ചിൽ തുടങ്ങി ആസ്മ പോലെയുള്ള രോഗങ്ങൾക്ക് അലർജി ആയി കാണാറുണ്ട്. ഗുരുതരമായ രീതിയിൽ രക്തസ്രാവം താഴ്ന്നതും ശ്വാസതടസ്സവും ചിലപ്പോൾ മരണത്തിനുവരെ കാരണമായേക്കാം. പ്രോട്ടീൻ ഘടകങ്ങൾ ശരീരത്തിന് ദോഷമാണ് എന്ന് കരുതി ശരീരം പ്രതികരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അലർജികൾ ഉണ്ടാക്കുന്നത്.
കണ്ണിലെ വീക്കം ശർദ്ദി വയറിളക്കം ശരീരം ചൊറിഞ്ഞ് ചുവന്നു തടിക്കുക ചുണ്ട് വീക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അത്രയ്ക്ക് ഗുരുതരമായവ അല്ല. എന്നാൽ ക്രമംതെറ്റിയ ഹൃദയമിടിപ്പ് വേഗത്തിലുള്ള ശ്വാസോച്ഛ്വാസം ശ്വാസതടസ്സം തലകറക്കം എന്നിവ ഗുരുതരമായ ലക്ഷണങ്ങളാണ്.
അലർജിയുടെ ഏറ്റവും അപകടകരമായ ലക്ഷണം ആയിരിക്കാം ഇത്. പ്രധാനമായും ശ്വാസതടസ്സവും രക്തസമ്മർദ്ദം കുറയും ആണ് പ്രധാന ലക്ഷണം. ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമായ കാര്യമാണ്. അലർജി ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തൽ ഇത്തരം ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കുവാനും ശ്രദ്ധിക്കണം.
തണുത്ത വെള്ളത്തിലെ കുളി മറ്റു മരുന്നുകളും ശരീരം ചൊറിഞ്ഞു തടിച്ചു വരുന്നതിന് ആശ്വാസം നൽകും. അലർജി ഉണ്ടാക്കുന്നതും അലർജി മൂലമുള്ള ചില രോഗലക്ഷണങ്ങളും വളരെ അധികം സൂക്ഷിക്കേണ്ടത് തന്നെയാണ്. നിസ്സാരമായി ഇതിനെ തള്ളിക്കളയാൻ പാടുള്ളതല്ല. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വേണ്ട മുൻകരുതലുകൾ എടുക്കണം.
إرسال تعليق