അബുദാബിൽ ഇനി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഗ്രീൻപാസ് വേണം. ഗ്രീൻ പാസ് നൽകുന്നത് കൊവിഡ് വാക്സിൻ പിസി ആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. സ്വദേശികൾക്കും വിദേശികൾക്കും മറ്റ് എമിറേറ്റിൽനിന്ന് അബുദാബിയിൽ എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഗ്രീൻപാസ് നിർബന്ധമാണ്.
16 വയസ്സിൽ താഴെയുള്ളവർക്ക് നിർബന്ധമില്ല. 2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ അൽഹൊസൻ ആപ്പിൽ 30 ദിവസത്തേക്ക് ഗ്രീൻപാസ് ലഭിക്കും. വാക്സിൻ എടുക്കാത്തവർ പിസിആർ നെഗറ്റീവാണെങ്കിൽ 7 ദിവസത്തേക്ക് ഗ്രീൻ പാസ് ലഭിക്കും.
സിനോഫാം 2 ഡോസ് വാക്സീൻ എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുത്താലേ ഗ്രീൻ പാസ് നിലനിൽക്കൂ. വിനോദ സഞ്ചാരികൾക്ക് ഐസിഎ ആപ്, വെബ്സൈറ്റ് എന്നിവിടങ്ങളിൽ വ്യക്തിഗത വിവരങ്ങളും വാക്സിൻ വിശദാംശങ്ങളും നൽകിയാൽ ഗ്രീൻപാസ് ലഭിക്കും. യുഎഇയിൽ എത്തുന്നതിനു മുൻപ് ആപ് ഡൗൺലോഡ് ചെയ്ത് വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ ലഭിക്കുന്ന യുണിഫൈഡ് ഐഡി നമ്പർ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. Gcc യിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/GnulKkOKZcC7aefDXWPoyr
പുതിയ തൊഴിൽ വിസയിൽ എത്തിയവർ 2 മാസത്തിനകം വാക്സീൻ എടുത്ത് ഗ്രീൻ പാസ് നേടണം.അബുദാബിയിലെ ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, പ്രദർശന ഹാളുകൾ തുടങ്ങി പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻ പാസ് അനുമതി നിലവിൽ വന്നു. Gcc യിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/GnulKkOKZcC7aefDXWPoyr
റസ്റ്റോറന്റ്, കോഫി ഷോപ്പ്,ജിം, വിനോദ–കായിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബ്, ഹോട്ടൽ, റിസോർട്ട്, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്ക്, യൂണിവേഴ്സിറ്റി, സർക്കാർ–സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ എന്നിവിടങ്ങളിൽ ഗ്രീൻപാസ് വേണം. സൂപ്പർമാർക്കറ്റ്, ഫാർമസി എന്നിവിടങ്ങളിൽ വേണ്ട.
إرسال تعليق