ഓൺലൈൻ തട്ടിപ്പിന്റെ പുതു വഴികൾ: ഈ മെസേജുകൾ ശ്രദ്ധിക്കുക keep away from these scam messages

  ഇന്റർനെറ്റ് ലോകം ചതിക്കുഴികൾ നിറഞ്ഞതാണ്. ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്ന കാലമാണിത്.പണം ഇല്ലാതെ കഷ്ടപ്പെടുന്നവരെ പണം കൊണ്ട് മോഹിപ്പിച്ച് തട്ടിപ്പ് നടത്തുന്നു. ഈ അടുത്തിടെ നമ്മുടെ വാട്ട്സപ്പിൽ പ്രചരിച്ചതാണ് സ്റ്റാറ്റസിലൂടെ പണം നേടാമെന്ന ഉടായിപ്പ് വാഗ്ദാനം.ഇത്തരംതട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം എന്നു സൈബർ, പോലീസ് വിഭാഗം നിരന്തരം അവരുടെ പേജുകൾ വഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 





വായിക്കാം »സ്റ്റാറ്റസിലൂടെ വരുമാനം നേടാം; പ്രചരിക്കുന്ന ലിങ്കിന്റെ സത്യാവസ്ഥ എന്ത്?

അതേപോലെയുള്ള മറ്റൊരു തട്ടിപ്പാണ് മൊബൈൽ ഫോണിലേക്ക് SMS ആയും വാട്‌സ്ആപ്പ് ആയും വരുന്നത്. സന്ദേശത്തിൽ നിങ്ങൾക്ക്  ആദായനികുതി റീ ഫണ്ട് അനുവദിച്ചു എന്നും ഇത്ര തുക നിങ്ങളുടെ ബാങ്ക് A/C ലേക്ക് credit ചെയ്യപ്പെടുമെന്നും ഈ സന്ദേശം ലഭിച്ചു 15 മിനിറ്റിനകം credit ചെയ്യപ്പെട്ടില്ലെങ്കിൽ ഈ സന്ദേശത്തോടൊപ്പമുള്ള വെബ്‌സൈറ്റിൽ..



അഥവാ ലിങ്കിൽ അമർത്തുക എന്നും അവിടെ നിർദേശം ലഭിക്കുമെന്നും നിങ്ങളുടെ ബാങ്ക് A/C information വിവരങ്ങൾ അവിടെയുള്ള കോളത്തിൽ പൂരിപ്പിക്കുക എന്നും  അറിയിച്ചു കൊണ്ടുള്ള സന്ദേശമാണ് ഇപ്പോൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കുന്നത്. ഒരുപാട് ആളുകൾ ഈ ചതിയിൽ പെടുന്നു.ബാങ്ക് A/C ന്റെ പേരിൽ നടക്കുന്ന പുതിയ തട്ടിപ്പാണ് ഇത്. സൂക്ഷിക്കുക, ചതിയിൽ പെടാതിരിക്കുക. ഉറവിടം പോലീസ് സൈബർ വിഭാഗം അന്വേഷണത്തിലാണ്. 

ഉദാഹരണത്തിന് ,സന്ദേശം ഇങ്ങിനെയാണ് വരുന്നത്..



Dear Sir,

 You have been approved an income tax refund of Rs. 15,490 / the amount will be credited to your account shortly.  Please verify your account number 5XXXXX6755.  If this is not correct, please update your bank account information by visiting the link below...

https: // bit.  ly / 20wp YK6


ഇതു കൂടാതെ നിരവധി റിവാഡുകൾ ലഭിച്ചു എന്ന മെസേജുകളും വരുന്നു.ചില മെസേജുകളുടെ സ്ക്രീൻഷോട്ട് താഴെ നൽകാം.


അതുപോലെ വെർച്വൽ നമ്പറുകളിൽ നിന്നും, ഞങ്ങൾ സൈബർ പോലീസ് ആണെന്നും നിങ്ങളെക്കുറിച്ചു പരാതി ഉണ്ടെന്നും നിങ്ങളുടെ മുഴുവൻ വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണ് വിളികളും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. വീട്ടിലെ സ്ത്രീകൾ ആണ് എടുത്തത് എങ്കിൽ കുടുംബത്തേക്കുറിച്ചും അംഗങ്ങളെക്കുറിച്ചും പോലീസ് ചോദിക്കും പോലെ വിവരങ്ങൾ ചോദിക്കും. വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ട്, ഗൾഫിൽ ആരൊക്കെയുണ്ടെന്നും അവർ ചോദിക്കുന്നുണ്ട് എന്നു പരാതി ലഭിച്ചതായി പോലീസ്. വെർച്വൽ നമ്പറുകളിൽ നിന്നും ഒരിക്കലും സൈബർ ഡോം വിഭാഗമോ പൊലീസോ ക്രൈംബ്രാഞ്ച് വിഭാഗമോ ആളുകളെ വിളിക്കില്ല..വിളിക്കുകയാണെങ്കിൽ ഓഫീസ് നമ്പറിൽ നിന്നും മാത്രമേ വിളിക്കൂ എന്നും പോലീസ് വകുപ്പ് അറിയിച്ചു. 

ഏതായാലും ATM തട്ടിപ്പും credit card തട്ടിപ്പും കഴിഞ്ഞു മൊബൈൽ ഫോണിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് രീതിയിലും, വെർച്വൽ ഫോണ് നമ്പർ വിളിയും അതോടൊപ്പം  SMS message രീതിയിലും ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പിന്റെ പുതിയ രീതികൾ അന്വേഷണ വിഭാഗത്തെയും കുഴക്കിയിട്ടുണ്ട്. ഏവരും ജാഗ്രത പുലർത്തേണ്ടതാണ് എന്നു പോലീസ് , സൈബർ വിഭാഗം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.

Post a Comment

أحدث أقدم
close
Join WhatsApp Group