ഇന്നത്തെ കാലത്ത് യാത്രയിൽ ഗൂഗിൾ മാപ് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്, പലപ്പോഴും ഒരു ദൂര സ്ഥലത്തേക്ക് ഇറങ്ങുമ്പോൾ ആയിരിക്കും കൃത്യമായ റൂട്ട് അറിയാത്ത അവസ്ഥ ഉണ്ടാവുക. ഇത്തരം ഒരു സാഹചര്യത്തിൽ എല്ലാവരും ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവയിരിക്കും.
എന്നാൽ പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യം ചിലപ്പോൾ നമ്മൾ പോകുന്ന സ്ഥലത്ത് ഇന്റർനെറ്റ് ഇല്ലാത്ത അവസ്ഥ വരികയും അതുവഴി മാപ്പ് കൃത്യമായി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്റർനെറ്റ് ഇല്ലാതെതന്നെ ഗൂഗിൾ മാപ്പ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്യുക. പേജിന്റെ ഏറ്റവും മുകൾ ഭാഗത്ത് ഇടതുവശത്തായി മൂന്നു വരകൾ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ താഴെ ഭാഗത്തായി ഓഫ്‌ലൈൻ മാപ്പ് എന്ന് കാണാവുന്നതാണ്.
ഗൂഗിൾ മാപ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ select your own map എന്ന ഓപ്ഷൻ ലഭിക്കുന്നതാണ്. നിങ്ങൾ പോകുന്ന സ്ഥലത്ത് നെറ്റ് ഇല്ലാത്ത ഭാഗത്തിന്റെ മാപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാപ്പ് ഏരിയയിൽ നിങ്ങൾക്ക് ആവശ്യമുള്ള ഭാഗം മാത്രം ഡ്രാഗ് ചെയ്ത് എടുക്കാവുന്നതാണ്. താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ, ആവശ്യമുള്ള ഭാഗം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ആവശ്യമായ സ്റ്റോറേജ് സ്പെസും ഇവിടെ കാണിക്കുന്നതാണ്. വീണ്ടും നേരത്തെ പറഞ്ഞ ബാക്ക് ഓപ്ഷനിലേക്ക് പോകുമ്പോൾ മാപ്പ് ഡൗൺലോഡ് ചെയ്യുന്നതായി കാണാവുന്നതാണ്. മാപ്പ് മുഴുവനായും ഡൗൺലോഡ് ആയി കഴിഞ്ഞാൽ നിങ്ങൾക്ക് ബാക്കി ലോട്ട് വന്ന് ഫോണിലെ നെറ്റ് ഓഫ് ചെയ്തശേഷം മാപ്പ് ഓൺ ചെയ്തു നെറ്റ് ലഭിക്കാത്ത സ്ഥലം എത്തിക്കഴിഞ്ഞാൽ ഡൗൺലോഡ് ചെയ്ത് വെച്ച മാപ്പ് ഉപയോഗിക്കാവുന്നതാണ്.
ഡയറക്ഷൻ നൽകുമ്പോൾ സ്റ്റാർട്ട് എന്ന് നൽകി സാധാരണ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ നെറ്റ് ലഭിക്കാത്ത സ്ഥലത്തും നിങ്ങൾക്ക് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്രചെയ്യാവുന്നതാണ്.
إرسال تعليق