നിങ്ങളുടെ ഫോട്ടോ പതിപ്പിച്ച കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം... Download the Covid19 Vaccination Certificate with your photo on it

  അന്തർ സംസ്ഥാന- രാജ്യാന്തര യാത്രകൾക്കടക്കം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാകുന്ന സാഹചര്യത്തിൽ നിങ്ങളുടെ ഫോട്ടോ വെച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 വാക്സിൻ രണ്ടു ഡോസും എടുത്തു കഴിഞ്ഞ് 14ദിവസത്തിനുശേഷം ഓൺലൈനായിത്തന്നെ നമുക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.


 

 ഓൺലൈൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മഹാരാഷ്ട്ര ഗവൺമെന്റിന്റെ കീഴിൽ നിന്നുമാത്രമേ ലഭിക്കൂ. കേന്ദ്ര ഗവൺമെന്റിൽ നിന്നോ മറ്റു സംസ്ഥാന ഗവൺമെന്റുകളിൽ നിന്നോ ഈ സേവനം ലഭ്യമല്ല.



 

വാക്സിനേഷന് ആഗോള അംഗീകാരം ഉള്ളതുകൊണ്ട് ഇങ്ങനെ എടുക്കുന്ന വാക്സിൻ കാർഡിനും എല്ലായിടത്തും സാധുതയുണ്ട്. വാക്സിൻ രണ്ടു ഡോസുകളും എടുത്തെന്ന് തെളിയിക്കുന്ന ഫോട്ടോയുള്ള വാക്സിൻ കാർഡ്  അന്യ  സംസ്ഥാനങ്ങളിലെ  യാത്രകൾക്കും ഭാവിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും ഉപകരിക്കുന്നതാണ്.


ഫോട്ടോ പതിപ്പിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


 


അതിലൂടെ യൂണിവേഴ്സൽ പാസ്സ് വെബ്സൈട്ടിലേക്ക് പ്രവേശിക്കാം.


ശേഷം, "Universal Pass for Double Vaccinated Citizen" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.


തുറന്നുവരുന്ന പോർട്ടലിൽ വാക്സിനേഷന് രജിസ്റ്റർ ചെയ്യാനായി നൽകിയ അതേ ഫോൺ നമ്പർ എന്റർ ചെയ്ത് sent OTP ക്ലിക്ക് ചെയ്യുക.


ആ നമ്പറിലേക്ക് ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പാസ്സ്‌വേർഡ് (otp) മെസ്സേജ് ആയി വരുന്നതായിരിക്കും. അത് എന്റർ ചെയ്ത് submit ക്ലിക്ക് ചെയ്യുക.



 

അടുത്ത പേജിൽ ആ നമ്പറിൽ നിന്ന് രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികളുടെ വിവരങ്ങൾ കാണാവുന്നതാണ്.


വാക്സിൻ രണ്ടു ഡോസുകളും എടുത്തിട്ട് 14 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ "generate pass" ക്ലിക്ക് ചെയ്യുക. 


തുടർന്ന് തുറന്നുവരുന്ന പേജിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത് "apply" ക്ലിക്ക് ചെയ്യുക.


ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നൽകിയ ഫോൺ നമ്പറിലേക്ക് വാക്സിനേഷൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള നിർദ്ദേശം ലഭിക്കുന്നതാണ്.

Post a Comment

أحدث أقدم
close
Join WhatsApp Group