സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാണോ ആവശ്യം; മികച്ച മൈലേജ് ലഭിക്കുന്ന മോഡലുകള്‍ best fuel economy friendly bikes

 കുറഞ്ഞ വിലയും കൂടുതല്‍ മൈലേജും, ഇതാണ് ഇരുചക്രവാഹന വിപണിയിലും ആളുകള്‍ക്ക് ആവശ്യം. ഇതുതന്നെയാണ് വിപണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് ഇടയിലെ വിജയമന്ത്രം.


സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ എടുക്കുമ്പോഴും ആളുകള്‍ ഇതുതന്നെയാണ് ശ്രദ്ധിക്കുന്നതും. ഈ അവസരത്തില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് അവകാശപ്പെടുന്ന എതാനും സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളെ പരിചയപ്പെടാം.



ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്



ഈ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹീറോയുടെ ബൈക്കുകളില്‍ ഒന്നാണ് സ്പ്ലെന്‍ഡര്‍ പ്ലസ്. സാധാരണക്കാരന് വാങ്ങാവുന്ന മികച്ച ബൈക്കുകളില്‍ ഒന്നെന്ന വിശേഷണവും സ്പ്ലെന്‍ഡര്‍ പ്ലസിനു തന്നെ.


വില കുറവും ഉയര്‍ന്ന മൈലേജും ബൈക്കിന്റെ മുഖമുദ്രയാണ്. പുതിയ പതിപ്പിനെ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും ഒരു സെക്കന്‍ഡ് ഹാന്‍ഡ് സ്പ്ലെന്‍ഡര്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍ 30,000 രൂപ മുതല്‍ 35,000 രൂപയ്ക്കുള്ളില്‍ മികച്ച ബൈക്ക് ലഭിക്കും.


രണ്ട് മൂന്ന് പേരുടെ കൈയ്യില്‍ മറിഞ്ഞു വന്ന ബൈക്ക് ആണെങ്കില്‍ ഒരു 15,000 രൂപയ്ക്ക് വരെ സ്വന്തമാക്കാവുന്നതാണ്. തെണ്ണൂറുകളില്‍ വിപണിയില്‍ എത്തിയ ബൈക്ക് പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി.


ലിറ്ററിന് 93.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 97.2 സിസി എഞ്ചിനുള്ള ഈ ബൈക്ക് 8,000 rpm -ല്‍ 8.36 bhp പവറും 5,000 rpm -ല്‍ 8.05 Nm torque ഉം സൃഷ്ടിക്കും. 51,790 രൂപയാണ് പുതിയ ബൈക്കിന്റെ എക്സ്ഷോറൂം വില.



ബജാജ് ഡിസ്‌കവര്‍ 100



ഒരു സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ പരിഗണിക്കാവുന്ന മോഡലാണിത്. വില്‍പ്പനയ്ക്ക് എത്തിയ നാളുകളില്‍ മികച്ച വില്‍പ്പന കൈവരിച്ച മോഡല്‍ കൂടിയായിരുന്നു ഇത്.


ഈ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചാണ് ഈ ശ്രേണി തന്നെ കമ്പനി വിപുലപ്പെടുത്തിയത്. 110 സിസി, 125 സിസി, 135 സിസി, 150 സിസി എന്നിങ്ങനെ പിന്നീട് കമ്പനി ഈ നിര വിപുലീകരിച്ചു.



50,000 രൂപ വരെയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് പതിപ്പിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ 20,000 രൂപ മുതല്‍ 25,000 രൂപയ്ക്കുള്ളില്‍ മികച്ച ബൈക്കുകള്‍ ലഭ്യമാണ്




ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്



ടിവിഎസ് മോട്ടോര്‍സ് കഴിഞ്ഞ വര്‍ഷമാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ കളര്‍ സ്‌കീമും മെച്ചപ്പെട്ട ബ്രേക്കിംഗ് സിസ്റ്റവും കമ്പനി ഉള്‍പ്പെടുത്തി. 53,047 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.


മൈലേജിന്റെ കാര്യത്തില്‍ ഇന്നും രാജാവ് തന്നെയാണ് ഈ മോഡലും. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ കരുത്ത്.


7000 rpm -ല്‍ 8.4 ps പവറും 5000 rpm -ല്‍ 8.7 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. പുതുക്കിയ പതിപ്പിന് വിപണിയില്‍ ഏകദേശം 64,000 രൂപ എക്‌സ്‌ഷോറും വില നല്‍കേണ്ടി വരും. എന്നാല്‍ 35,000 രൂപ മുതല്‍ 40,000 രൂപയ്ക്കുള്ളില്‍ മികച്ച് സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.



ഹീറോ പാഷന്‍ പ്രോ


100 സിസി ശ്രേണിയില്‍ കുറച്ചുകൂടി പ്രീമിയം മോഡലുകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എത്തിച്ച മോഡലാണ് പാഷന്‍ പ്രോ. 110 സിസി വകഭേദം ലഭ്യമാണെങ്കിലും 97.2 സിസി എഞ്ചിനില്‍ എത്തിയിരുന്ന ബൈക്കിന് ഇന്നും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്.


പുതിയ പതിപ്പിന് വിപണിയില്‍ 51,000 രൂപ മുതല്‍ 56,000 രൂപ വരെ എക്‌സ്‌ഷോറും വില മുടക്കേണ്ടി വരുമ്പോള്‍ 30,000 രൂപയ്ക്ക് മികച്ച് സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.



ബജാജ് CT100


പ്ലാറ്റിനയ്ക്ക് ശേഷം എന്‍ട്രി ലെവല്‍് ശ്രേണിയില്‍ ബജാജിന്റെ മറ്റൊരു തുറുപ്പ് ചിട്ടാണ് CT100. 99 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍. 8 bhp കരുത്തും 8.05 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കുകൂടിയാണിത്. ഇടക്കാലത്തു ബൈക്കിന്റെ വില്‍പന കമ്പനി നിര്‍ത്തിയിരുന്നു. 2015 -ലാണ് CT100 വിപണിയില്‍ തിരികെ വന്നത്.


ബൈക്കില്‍ കമ്പനി അവകാശപ്പെടുന്നത് 99.1 കിലോമീറ്റര്‍ മൈലേജാണ്. നവീകരിച്ചെത്തിയ ബൈക്കിന് ഏകദേശം 60,000 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ 40,000 രൂപയ്ക്ക് ഇന്ന് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നല്ല ബൈക്കുകള്‍ ലഭ്യമാണ്.

 

അറിയിപ്പ് 

ടെക്നോളജി സംബന്ധമായ വാർത്തകളും അറിയിപ്പുകളും നിങ്ങളുടെ വാട്സ്ആപ്പിൽ ലഭ്യമാവാൻ ഗ്രൂപ്പിൽ അംഗമാവുക 

https://chat.whatsapp.com/I4zWeEV5w67KdSNRzsWEmr

https://chat.whatsapp.com/I4zWeEV5w67KdSNRzsWEmr

Post a Comment

أحدث أقدم
close
Join WhatsApp Group