വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം... apply online for various scholarships from the Department of Education

  വിദ്യാഭ്യാസ വകുപ്പിന്റെ വിവിധയിനം  സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി നവംബർ 30 വരെ അപേക്ഷിക്കാം. റജിസ്ട്രേഷൻ പ്രിന്റ് ഔട്ടും  അനുബന്ധ രേഖകളും സ്ഥാപന മേധാവിക്കു സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 6. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഓൺലൈൻ വഴി അപേക്ഷ അംഗീകരിക്കേണ്ട അവസാന തീയതി ഡിസംബർ 15.



സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്,


ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്,


സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്,


ഹിന്ദി സ്കോളർഷിപ്,


സംസ്കൃത സ്കോളർഷിപ്,


മുസ്‍ലിം/നാടാർ സ്കോളർഷിപ് ഫോർ ഗേൾസ്,


മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്  സ്കോളർഷിപ്എ


എന്നിവയ്ക്ക് അപേക്ഷിക്കാം.


കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയർ സ്കോളർഷിപ്പിന് സർക്കാർ, എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി വിദ്യാർഥികളിൽ നിന്ന് നാളെ മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.


വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.


അപേക്ഷ ഓൺലൈനായി നവംബർ 15ന് അകം സമർപ്പിക്കണം. 


നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമർപ്പിക്കുന്നതിന് സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫിസർമാരും അവരുടെ ആധാർ നമ്പർ ഉപയോഗിച്ചു നാഷനൽ സ്കോളർഷിപ് പോർട്ടലിൽ പുതിയ കെവൈസി റജിസ്ട്രേഷൻ എടുക്കണം. 


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക



അല്ലെങ്കിൽ


ഇവിടെ ക്ലിക്ക് ചെയ്യുക 


ഫോൺ: 9446096580, 0471-2306580. ഇമെയിൽ: postmatricscholarship@gmail.com.


ഒബിസി പോസ്റ്റ്‌മട്രിക് സ്കോളർഷിപ്:അപേക്ഷ 31 വരെ


സിഎ, സിഎംഎ, സിഎസ് കോഴ്‌സുകൾക്കു പഠിക്കുന്ന ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഒബിസി പോസ്റ്റ്‌മട്രിക് സ്‌കോളർഷിപ് പദ്ധതി പ്രകാരം ഇ-ഗ്രാന്റ്‌സ് വെബ്‌പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

أحدث أقدم
close
Join WhatsApp Group