പത്താം ക്ലാസ് പാസായോ ,കൊറിയയില്‍ ഒരു ലക്ഷം വരെ ശമ്പളത്തില്‍ കൃഷി നടത്താം AGRI OPPORTUNITIES IN KOREA

 കൊച്ചി: (Overseas Development and Employment Promotion Cousultants Ltd.)സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്. -ODEPC) കാര്‍ഷിക വൃത്തിയ്ക്കായി ജീവനക്കാരെ ദക്ഷിണകൊറിയയിലേക്ക്  റിക്രൂട്ട് ചെയ്യുന്നു. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളര്‍) വേതനമുള്ള ജോലിക്ക് യോഗ്യത പത്താംക്ലാസാണ്. 25നും 40 നുമിടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, ഒഡെപെക് വെബ്സൈറ്റ്വഴിയോ recruit@odepc.in എന്ന മെയിലില്‍ ബയോഡാറ്റ അയച്ചോ അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 27 ആണ് അവസാന തീയതി.



ദക്ഷിണകൊറിയയിലേക്ക് തങ്ങള്‍ ആദ്യമായാണ് റിക്രൂട്ടിങ് നടത്തുന്നതെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു. അവിടത്തെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമയുള്ള ഉള്ളിക്കൃഷിയ്ക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്. ആയിരം ആളുകളെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തില്‍ നൂറുപേരെയാണ് അയക്കുന്നത്. 60 ശതമാനം പേര്‍ സ്ത്രീകളായിരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത എന്നതിനാല്‍, അത്തരത്തില്‍ കുറഞ്ഞ യോഗ്യതയുള്ള ജോലി കിട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അധികം അവസരങ്ങള്‍ ലഭിക്കാത്ത വിദൂരമേഖലയില്‍ നിന്നുളളവര്‍ക്കും മുന്‍ഗണന നല്‍കും -ഒഡെപെക് എംഡി പറഞ്ഞു.


ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ഇത് മൂന്നു വര്‍ഷം വരെ നീട്ടാം. കൊറിയന്‍ തൊഴില്‍ നിയമമനുസരിച്ച്‌ മാസത്തില്‍ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഇംഗ്ലീഷില്‍ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഡബ്ല്യു.എച്ച്‌.ഒ. അംഗീകൃത കോവിഡ് വാക്സിന്‍ എടുത്തവരെ മാത്രമേ കൊറിയ അനുവദിക്കൂ എന്നതിനാല്‍ കോവാക്സിന്‍ എടുത്തവര്‍ക്ക് പോകാനാവില്ല. കോവിഷീല്‍ഡ് എടുത്തവര്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയിരിക്കണം.


താല്‍പര്യമുള്ളവര്‍ക്കായി ഒക്ടോബര്‍ 27ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ഹാളിലും ഒഡെപെക് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറില്‍ വിവരിക്കും. ഇതിനുശേഷം യോഗ്യതയും താല്‍പര്യമുള്ളവരെ ഇന്റര്‍വ്യൂവിന് വിളിക്കുകയാവും ചെയ്യുക.


ജോലിയെ കുറിച്ച്‌ വിശദമായി അന്വേഷിച്ച ശേഷമാണ് റിക്രൂട്ടിങ് നടത്താന്‍ തീരുമാനിച്ചതെന്ന് ഒഡെപെക് എംഡി അനൂപ് വ്യക്തമാക്കുന്നു. എംബസികളും മറ്റും വഴി വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ജോലി ലഭിക്കുന്നവരുടെ പേപ്പര്‍ വര്‍ക്കുകള്‍ ഒഡെപെക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക. തികച്ചും  അടുത്ത മാസം തന്നെ റിക്രൂട്ടിങ് ഉണ്ടാകും. ജെര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ മീറ്റ്i പ്രോസസിങ് യൂണിറ്റുകളിലേക്കുള്ള റിക്രൂട്ടിങ്ങും ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

أحدث أقدم
close
Join WhatsApp Group