S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായുള്ള ഓൺലൈൻ ബുക്കിംഗ് പുനരാരംഭിച്ച് ഓല ഇലക്‌ട്രിക്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായിരുന്നു ആദ്യ ബുക്കിംഗും വിൽപ്പനയും.
ഓല ഇലക്ട്രിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 499 രൂപയ്ക്കാണ് വീണ്ടും ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. 2021 സെപ്റ്റംബറിൽ ആദ്യ വിൽപ്പന തുടങ്ങിയ ഓല ഇലക്ട്രിക് രണ്ട് ദിവസത്തിനുള്ളിൽ 1,100 കോടി രൂപയുടെ വിൽപ്പനയാണ് നേടിയെടുത്തത്.
ഓല ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള അടുത്ത പർച്ചേസ് വിൻഡോ 2021 നവംബർ ഒന്നിന് വീണ്ടും തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15-നായിരുന്നു S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന ആരംഭിച്ചത്. ഈ ബാച്ചിനുള്ള ഡെലിവറികൾ 1,000 നഗരങ്ങളിലും പട്ടണങ്ങളിലും ഒക്ടോബർ മുതലായിരിക്കും നടപ്പിലാക്കുക.
2021 ജൂലൈയിൽ കമ്പനി ഓൺലൈൻ ബുക്കിംഗുകൾ ആരംഭിച്ചപ്പോൾ ഓല സ്കൂട്ടർ റിസർവ് ചെയ്ത ഉപഭോക്താക്കൾക്ക് മുൻഗണന നൽകികൊണ്ടായിരിക്കും ഡെലിവറി പൂർത്തിയാക്കുക. S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ 499 രൂപ നൽകി ഓൺലൈനായി ബുക്ക് ചെയ്താൽ വീട്ടിൽ എത്തിച്ചു നൽകും എന്നാണ് ഓലയുടെ വാഗ്ദാനം.
അതായത് വിൽപ്പന മുതൽ സർവീസ് വരെ ഓൺലൈനായി നടപ്പിലാക്കുന്ന സമ്പ്രദായമാണ് കമ്പനി പിന്തുടരുന്നത്. ഈ മാറ്റങ്ങൾ ഇതിനോടകം തന്നെ വിപണിയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ഓല S1 പതിപ്പിന് ഒരു ലക്ഷം രൂപയും S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
എന്നാൽ രാജ്യത്തുടനീളമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സംസ്ഥാന സബ്‌സിഡികളെ ആശ്രയിച്ച് ഡെലിവറി സമയത്ത് വിലകൾ ഇനിയും കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ ഇവി സബ്‌സിഡികൾ ഉള്ള സംസ്ഥാനങ്ങളിൽ ഓല S1 പല പെട്രോൾ പവർ സ്കൂട്ടറുകളേക്കാളും താങ്ങാവുന്ന വിലയായിരിക്കും സ്വന്തമാക്കാനാവുക.
ഡൽഹിയിൽ ഈ ഇലക്‌ട്രിക് സ്‌കൂട്ടർ സ്വന്തമാക്കണേൽ 85,099 രൂപയും ഗുജറാത്തിൽ S1 മോഡലിന് 79,999 രൂപയുമാണ് വില. അടിസ്ഥാന മോഡലായ ഓല S1 വേരിയന്റിന് ഒരു തവണ ചാർജ് ചെയ്താൽ 90 കിലോമീറ്ററും പരമാവധി 121 കിലോമീറ്റർ വേഗതയും ലഭിക്കും.
ഡൽഹിയിൽ ഈ ഇലക്‌ട്രിക് സ്‌കൂട്ടർ സ്വന്തമാക്കണേൽ 85,099 രൂപയും ഗുജറാത്തിൽ S1 മോഡലിന് 79,999 രൂപയുമാണ് വില. അടിസ്ഥാന മോഡലായ ഓല S1 വേരിയന്റിന് ഒരു തവണ ചാർജ് ചെയ്താൽ 90 കിലോമീറ്ററും പരമാവധി 121 കിലോമീറ്റർ വേഗതയും ലഭിക്കും.
ഓല S1 വേരിയന്റിന് 2.98 kWh ബാറ്ററി പായ്ക്കാണ് കരുത്ത് നൽകുന്നത്. അതേസമയം S1 പ്രോ പതിപ്പിന് 3.97 കിലോവാട്ട് ബാറ്ററി പാക്കാണ് തുടിപ്പേകുന്നത്. രണ്ട് മോഡലുകളിലും മിഡ്-ഷിപ്പ് മൗണ്ടഡ് 5.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് പ്രവർത്തിക്കുന്നത്. ഇത് 8.5 കിലോവാട്ട് കരുത്തിൽ 58 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ ഓല ഇലക്ട്രിക് തങ്ങളുടെ ഫ്യൂച്ചർ ഫാക്‌ടറിയിലാണ് രണ്ട് ഇവികളും നിർമിക്കുന്നത്. പൂർണമായി പൂർത്തിയാകുമ്പോൾ പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങളുടെ ഉത്പാദന ശേഷിയാകും ഈ പ്ലാന്റിനുണ്ടാവുക. ലോകത്തിലെ ഏറ്റവും വലിയതും, ഏറ്റവും നൂതനമായ 2W ഫാക്ടറിയാണിതെന്ന് ഒല പറയുന്നു.
ഇതിനകം ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയ ഫ്യൂച്ചർ ഫാക്‌ടറി നിലവിൽ ഉൽപാദന പരീക്ഷണങ്ങൾക്ക് വിധേയമാണ്. പൂർണമായും സ്ത്രീകൾ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഓല ഫ്യൂച്ചർ ഫാക്ടറി എന്നതും വളരെ ശ്രദ്ധേയമാണ്. പൂർണ തോതിൽ പതിനായിരത്തിലധികം സ്ത്രീകൾക്കാണ് കമ്പനി ജോലി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
S1, S1 പ്രോ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂട്ടിച്ചേർത്ത വാഹനമാണ് അതിനാൽ തന്നെ പീരിയോഡിക്കൽ സർവീസിൽ നിന്നും ഉപഭോക്താക്കൾക്ക് മോചനവും ലഭിക്കും. അതിനാലാണ് സർവീസ് സെന്ററുകളോ ഡീലർഷിപ്പ് ശൃംഖലയോ ഇല്ലാതെ തന്നെ ഓല ഇലക്‌ട്രിക് പ്രവർത്തനം ആരംഭിച്ചത്.
വണ്ടിയാണ് സർവീസ് വേണ്ടി വരും! സ്കൂട്ടറിന് സർവീസ് ആവശ്യമെങ്കിൽ നിർമിത ബുദ്ധി ഉപയോഗിച്ച് സ്കൂട്ടർ സ്വയമേ ഉപഭോക്താവിന്റെ ആപ്പിലേക്ക് സന്ദേശമയക്കും. സർവീസിനായി ഉപഭോക്താക്കൾ ആപ്പിലുടെ ബുക്ക് ചെയ്താൽ ഇതിനായി ഒരു ടെക്നീഷ്യനെ കമ്പനി നിയോഗിക്കും. തുടർന്ന് സ്കൂട്ടർ ഉടമയുടെ വീട്ടിൽ തന്നെ ഇലക്‌ട്രിക് സ്‌കൂട്ടർ സർവീസ് ചെയ്യപ്പെടും.
ഇത്തരം നൂതനമായ സംവിധാനങ്ങളെ ഇന്ത്യ അതിവേഗം സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് ഓലയുടെ വിജയം. ആംസ്റ്റർഡാമിലുള്ള എറ്റേർഗോ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളെ ഏറ്റെടുത്താണ് ഇരുചക്ര വാഹന നിർമാണ രംഗത്തേക്ക് ഓല കടന്നുവന്നത്. ഉയർന്ന പെട്രോൾ വില ദൈനംദിന യാത്രാ മാർഗങ്ങളെ വലിയതോതിലാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
അതിനാൽ തന്നെ ഇതിനുള്ള ഉത്തരമായാണ് ഇരുചക്ര വാഹന വിപണി ഇത്രയും വേഗം ഇലക്‌ട്രിക്കിലേക്ക് ചേക്കേറുന്നത്. ഏഥർ, സിമ്പിൾ, ഓല പോലുള്ള പ്രീമിയം സ്‌കൂട്ടറുകളുടെ വരവോടെ ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി കാര്യമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതും.
إرسال تعليق