പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന മിക്കവാറും ആളുകളും ഇന്ന് 5ജി സ്മാർട്ട്ഫോണുകളാണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭ്യമാകാൻ ഇനിയും കാലതാമസം ഉണ്ടാകും എങ്കിലും സ്മാർട്ട്ഫോൺ ബ്രാന്റുകളെല്ലാം ഭാവിയെ മുന്നിൽ കണ്ട് 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ബജറ്റ്, മിഡ്റേഞ്ച് വിഭാഗങ്ങളിൽ പോലും ഇന്ന് 5ജി ഫോണുകൾ ലഭ്യമാണ്. മിക്ക ജനപ്രീയ ബ്രാന്റുകളും 25,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലും മികച്ച 5ജി ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിലെ 25,000 രൂപയിൽ താഴെ വില വരുന്ന മികച്ച അഞ്ച് 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവ ഒക്ടോബർ മാസത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നവയാണ്. ഷവോമി 11 ലൈറ്റ് എൻഇ 5ജി, റിയൽമി ജിടി മാസ്റ്റർ എഡിഷൻ, വൺപ്ലസ് നോർഡ് സിഇ 5ജി, ഐക്യുഒഒ Z5 5ജി, വിവോ വി20ഇ എന്നിവയാണ് ഈ പട്ടികയിൽ ഉള്ളത്.
Xiomi 11 Lite NE 5G
എംഐ ബ്രാന്റിങ് മാറ്റി ഷവോമി എന്ന പേരിൽ തന്നെ കമ്പനി ഇന്ത്യയിലെത്തിച്ച സ്മാർട്ട്ഫോണാണ് ഷവോമി 11 ലൈറ്റ് എൻഇ 5ജി. പേര് സൂചിപ്പിക്കുന്നത് പോലെ 5ജി സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോണിൽ 10-ബിറ്റ് 90Hz ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 64എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സ്മാർട്ട്ഫോണിൽ ഉണ്ട്. സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമുള്ള സ്മാർട്ട്ഫോൺ ഷവോമിയുടെ മിഡ് റേഞ്ച് വിഭാഗത്തിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ്. ഫോണിന്റെ വില 25,000 രൂപയിൽ കൂടുതലാണ് എങ്കിലും ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് ഇത് കുറയ്ക്കാൻ സാധിക്കും.
Realme GT Master Edition
റിയൽമി ജിടി മാസ്റ്റർ എഡിഷൻ കമ്പനിയുടെ ഏറ്റവും മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 5ജി സപ്പോർട്ടുള്ള ഫോണിൽ 120Hz സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 6 ജിബി വരെ റാം ഉണ്ട്. 64 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 4,300 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.
One Plus Nord CE 5G
വൺപ്ലസ് നോർഡ് സിഇ 5ജി ഇന്ത്യയിലെ വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണാണ്. 5ജി സപ്പോർട്ടുമായി വരുന്ന ഫോണിൽ 90Hz ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുടെ കരുത്തിലാണ് ീ ഡിവൈസ് പ്രവർത്തിക്കുന്നത്. 12ജിബി വരെ റാമുള്ള ഫോണിൽ 64എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.
IQE Z5 5G
വിവോയുടെ സബ് ബ്രാൻഡായ ഐക്യുഒഒയുടെ Z സീരിസ് സ്മാർട്ട്ഫോണുകൾ ശ്രദ്ധേയമാണ്. അടുത്തിടെ ബ്രാന്റ് പുറത്തിറക്കിയ ഐക്യുഒഒ Z5 5ജി 25,000 രൂപ വില വിഭാഗത്തിൽ വരുന്ന മികച്ചൊരു 5ജി ഫോണാണ്. 90Hz ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 64 എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സിസ്റ്റവും നൽകിയിട്ടുണ്ട്. 12 ജിബി വരെയാണ് ഫോണിലുള്ള റാം. 44W ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ബ്രാന്റ് നൽകിയിട്ടുള്ളത്.
VIVO V20E
വിവോ അടുത്തിടെ അവതരിപ്പിച്ച മികച്ചൊരു 5ജി ഫോണാണ് വിവോ വി20ഇ. 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ വിവോ നൽകിയിട്ടുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 8ജിബി വരെ റാം ഉണ്ട്. 44W ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 4,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. നൽകുന്ന വിലയ്ക്ക് ചേർന്ന സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണാണ് ഇത്.
إرسال تعليق