ഇ​മ്പി​ച്ചി​ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ധ​ന​സ​ഹാ​യ​ത്തി​ന് അപേക്ഷിക്കാം Imbichibava

 Posted by : jahfar cdk 

മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവര്‍,  ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമ്മാണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.


ശരിയായ ജനലുകൾ/  വാതിലുകൾ/ മേൽക്കൂര/  ഫ്ലോറിങ്/ ഫിനിഷിംങ്/  പ്ലംബിംങ്/സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.


ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല.


അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ട രേഖകള്‍ :


  • റേഷന്‍ കാര്‍ഡിന്റെ കോപ്പി 
  • 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തം പേരിലുളള വസ്തുവിന്റെ നികുതിയടച്ച റസീറ്റിന്റെ കോപ്പി 
  • തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച സ്ഥിര താമസ സര്‍ട്ടിഫിറ്റ്
  • വിധവയാണെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
  • വിവാഹ മോചിത /ഉപേക്ഷിക്കപ്പെട്ടവരാണെങ്കില്‍ ആയത്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
  • വീട്‌ റിപ്പയര്‍ ചെയ്യേണ്ടതുണ്ട്‌, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റില്‍ കുറവാണ്‌ എന്നിവ സാക്ഷ്യപ്പെടുത്തുന്ന വില്ലേജ്‌ ഓഫീസറുടെ /തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റൻറ് എഞ്ചിനീയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപ്രതം.
  • അപേക്ഷകയ്ക്കോ/ അവരുടെ മക്കൾക്കോ മാനസിക-ശാരീരിക വെല്ലുവിളികള്‍ / കാന്‍സര്‍/കിഡ്നി പ്രശ്നം/ഹൃദ്രോഗ്യം/കരള്‍ സംബന്ധമായ അസുഖം/തളര്‍വാതം മറ്റു മാരക അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആയത്‌ തെളിയിക്കുന്ന രേഖകളുടെ കോപ്പി
  • മറ്റ്‌ വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും അനുകൂല്യം ലഭിച്ചിട്ടില്ലെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ / പഞ്ചായത്ത് സെക്രട്ടറി എന്നിവയിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ളത് മതിയാകുന്നതാണ്.

  • റേഷന്‍ കാര്‍ഡിലെ പേരും അപേക്ഷകയുടെ പേരും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍, രണ്ടും ഒന്നാണെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്


അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റില്‍  സ്വീകരിക്കുന്ന അവസാന തീയതി - 2024 ആഗസ്റ്റ് 25

APPLICATION FORM 👉 CLICK HERE

PDF  ഡൌൺലോഡ് ചെയ്തു PRINT  എടുക്കാം 



Post a Comment

Previous Post Next Post
close
Join WhatsApp Group