How can I add my name to voters list in Kerala? വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

 

How can I add my name to voters list in Kerala?


പഞ്ചായത്ത്/ നഗരസഭ/ കോ‍ർപ്പറേഷന്‍ തെരഞ്ഞെടുപ്പ്

 


സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടിക ഇപ്പോൾ പുതുക്കുന്നു.

തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള (LSGD) വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാൻ 2024 ജൂണ്‍ 21 (വെള്ളി) വരെ അവസരം..


നിയമസഭ/ലോക്സഭ ഇലക്ഷൻ വോട്ടർ പട്ടികയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള (LSGD) വോട്ടർ പട്ടികയും രണ്ടും രണ്ടാണ്. അതിനാൽ തന്നെ രണ്ടിലേക്കും പ്രത്യേകം പ്രത്യേകം പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.


 



     2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിന് (ഫോം 4) താഴെ കൊടുത്ത Voter Registration ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.. സ്വന്തമായോ അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിന് നിർബന്ധമായും നേരിട്ട് ഹാജരാകണം.



പുതുതായി രജിസ്റ്റർ ചെയ്യുന്നവരാണെങ്കിൽ താഴെ കൊടുത്ത Citizen Registraion വഴി Mobile OTP മുഖേന ആദ്യം രജിസ്റ്റർ ചെയ്യണം.. 


 Citizen Registration:  Click Here 


 


താഴെ കൊടുത്ത Voter Registration ലിങ്ക് വഴി പേര് ചേർക്കാം. (User name മൊബൈൽ നമ്പർ ഉം, രജിസ്ട്രേഷൻ സമയത്ത് നിർമ്മിച്ച Password ഉം നൽകി login ചെയ്യക.)


 LSGD Voter Registration: CLICK HERE


 (കൂടുതൽ സഹായത്തിനുള്ള കൂടുതൽ വിശദീകരണം ഈ പേജിൽ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.)



 


പട്ടികയിൽ പേര് ചേർക്കുന്നതിന് മുമ്പായി കുടുംബാംഗങ്ങളുടെയോ അയൽവാസിയുടെയോ വാർഡ് നമ്പർ, പോളിങ് ബൂത്ത് നമ്പർ എന്നിവ അറിഞ്ഞുവയ്ക്കുന്നത് നന്നായിരിക്കും. രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ ഇത് സഹായിക്കും...(തൊട്ടുതാഴെ കൊടുത്ത ലിങ്ക് അതിന് ഉപയോഗിക്കാം..)


 പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാനുള്ള ലിങ്ക്..>>: Click Here


 


പഞ്ചായത്ത്/ നഗരസഭ/ കോ‍ർപ്പറേഷന്‍ തെരഞ്ഞെടുപ്പ്

 LSGD Voters List:Click Here


 --------------------



തെറ്റ് തിരുത്താനും മാറ്റം വരുത്താനും ചെയ്യേണ്ടതെന്ത്?


    2020 നുശേഷം താമസം മാറിയവർക്ക് വോട്ടർ പട്ടികയിൽ മാറ്റം വരുത്താം. പേരിലോ വിലാസത്തിലോ തെറ്റു തിരുത്താനും അപേക്ഷ നൽകാനും സാധിക്കും. തിരുത്തലുകൾ വരുത്താനും (ഫോം 6), സ്ഥലം മാറ്റം വരുത്താനും (ഫോം 7) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. 


വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതെങ്ങനെ?

    വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷിക്കാവുന്നതാണ്.



പേര് രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?


പുതുതായി രജിസ്റ്റർ ചെയ്യുന്നവരാണെങ്കിൽ Citizen Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. (പേരും മൊബൈൽ നമ്പരും പാസ്‌വേർഡും കൊടുത്ത് രജിസ്റ്റർ ചെയ്യുക.)

 

രജിസ്ട്രേഷനുശേഷം മൊബൈൽ നമ്പർ (നിങ്ങളുടെ മൊബൈൽ നമ്പരാണ് ലോഗിൻ നെയിം) ഉപയോഗിച്ച് Login ചെയ്യുക

ലോഗിൻ ചെയ്തശേഷം ‘Name Inclusion’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കുടുംബാംഗങ്ങളുടെയോ അയൽവാസിയുടെയോ പട്ടികയിലെ ക്രമനമ്പർ നൽകുക. 

അതിനുശേഷം അതത് ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, മണ്ഡലം/വാർഡ്, പാർട്ട് നമ്പർ എന്നിവ തിരഞ്ഞെടുക്കുക. തുടർന്ന് അപേക്ഷകന്റെ പേര്, രക്ഷിതാവിന്റെ പേര്, ജനന തീയതി തുടങ്ങിയവ ബന്ധപ്പെട്ട വിവരങ്ങൾ നൽകുക.


ഇലക്ഷൻ ഐഡി കാർഡ്, ഫോൺ നമ്പർ മുതലായവ വിവരങ്ങളും നൽകുക. അപേക്ഷകന്റെ പേര് മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക. 

കുടുംബാംഗങ്ങളുടെയോ അയൽവാസികളുടെയോ പേരും വോട്ടർ ഐഡി നമ്പറും നൽകുക. നിങ്ങളുടെ വാർഡ് നമ്പർ, പോളിങ് ബൂത്ത് ഏതാണെന്നു കൂടി അറിഞ്ഞുവയ്ക്കുന്നത് നല്ലതായിരിക്കും. രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ ഇത് സഹായിക്കും. 

ആവശ്യമായ വിവരങ്ങൾ നൽകിയശേഷം അടുത്ത പേജിലേക്ക് പോവുക. അവിടെ നിങ്ങളുടെ ഫൊട്ടോ അപ്‌ലോഡ് ചെയ്യുക. ഫൊട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിങ് സമയത്ത് ഹാജരാക്കിയാൽ മതിയാകും. 

അതിനുശേഷം Final Submission ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഹിയറിങ്ങിനുള്ള തീയതി ഉൾപ്പെട്ട Notice ഡൗണ്‍ലോഡ് ചെയ്യാം.. ഹിയറിങ് സമയത്ത് ആവശ്യമായ ഒറിജിനൽ രേഖകൾ സഹിതം നിർബന്ധമായും നേരിട്ടു ഹാജരാകണം.

(നിശ്ചിത സമയത്ത് ഹിയറിങിന് പങ്കെടുക്കാതിരുന്നാൽ ആ അപേക്ഷ നിരസിച്ചേക്കാം..)


പ്രവാസികൾ ‘Online Additions for PRAVASI Voters’ എന്ന ലിങ്കിലാണ് പേര് രജിസ്റ്റർ ചെയ്യാനായി ക്ലിക്ക് ചെയ്യേണ്ടത്. 

രജിസ്ട്രേഷൻ നടപടികളിൽ തടസങ്ങൾ നേരിടുകയാണെങ്കിൽ sec.kerala.gov.in എന്ന വെബ്സൈറ്റിലെ ടെക്നിക്കൽ വിഭാഗത്തിന്റെയും പിആർഒയുടെയും നമ്പരുകൾ ലഭ്യമാണ്.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർമാർ. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർമാർ അപേക്ഷകളിലും ആക്ഷേപങ്ങളിലും സ്വീകരിക്കുന്ന നടപടിക്കെതിരെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം തദ്ദേസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.


State Election Commission, Kerala

Janahitham

TC-27/6(2)

Vikas Bhavan P.O

Thiruvananthapuram - 695 033


cru.sec@kerala.gov.in


 

Phone Numbers:

+91 471 2325048 (Administration)

+91 471 2337884 (Election)

+91 82810 00143 (Court)

+91 82810 00127 (PRO)

+91 82810 00144 (Technical)


+91 82810 00133 (Technical)

Post a Comment

Previous Post Next Post
close
Join WhatsApp Group