Norka scholarship 2023: പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

 

 നോർക്ക സ്കോളർഷിപ്പ് പദ്ധതി 2023-24

സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസിമലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെയും തിരികെ എത്തിയവരുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം.



ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യയനവർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാൻ പാടില്ല.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 


വിവരങ്ങൾക്ക്:👉click here www.scholarship.norkaroots.org ....

ഫോൺ: 0471-2770528 നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നു മിസ്‌ഡ്‌ കോൾ സർവീസ്).

Post a Comment

Previous Post Next Post
close
Join WhatsApp Group