വിവരങ്ങളിൽ മാറ്റം വരുത്താം, തിരുത്താം; ഫീസ് ഈടാക്കില്ല; ആധാർ കാർഡ് പുതുക്കാൻ അവസരം; വിവരങ്ങൾ ഇതാ
ആധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ മാറ്റം വരുത്താനോ തിരുത്താനോ ഫീസ് ഈടാക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഡിസംബർ 14 വരെയാണ് ഈ സൗകര്യം. ഈ കാലയളവിൽ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിൽ മാറ്റം വരുത്താനോ തിരുത്താനോ അവസരമുണ്ടായിരിക്കും.
ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യവും ഓൺലൈനിൽ ചെയ്യാവുന്നതുമാണ്, ഫോട്ടോ, ഐറിസ് അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ട വ്യക്തികൾ ആധാർ സേവന കേന്ദ്രം നേരിട്ട് സന്ദർശിക്കുകയും ബാധകമായ ഫീസ് അടയ്‌ക്കണം. ആധാറിന്റെ റെഗുലേറ്ററി ബോഡിയായ യുഐഡിഎഐ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാനാണിത്.
ആധാർ കാർഡ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നതിനായി..
വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE
യുഐഡിഎഐ വെബ്‌സൈറ്റായ uidai.gov.inൽ ലോഗിൻ ചെയ്ത ശേഷം .👇
ആദ്യം ലോഗിൻ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുക. മൈ ആധാർ ടാബിൽ ക്ലിക്ക് ചെയ്യുക, അപ്‌ഡേറ്റ് ആധാർ ഡീറ്റെയിൽസ് എന്ന മെനുവിൽ ടാപ്പ് ചെയ്യുക. തുടർന്ന് സെൻഡ് ഒടിപി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഒടിപി നൽകി ലോഗിൻ ചെയ്യുക. മാറ്റേണ്ട കാര്യങ്ങളിൽ മാറ്റം വരുത്തിയ ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട രേഖകൾ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ശേഷം സബ്മിറ്റ് അപ്‌ഡേറ്റ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
Post a Comment