എങ്ങനെ PVC Ration card ( smart ration card ) online ആയി download ചെയ്യാം ?

 WELCOME NEW UPDATE OF TECH & JOB PORTAL

 റേഷൻ കാർഡ് ഓൺലൈനായി ഡൌൺലോഡ് ചെയ്താലോ ? , Civil supplies website വഴി ഇപ്പോൾ റേഷൻ കാർഡ് smart card ( pvc card ) രൂപത്തിലും e card ആയും ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും.



How about downloading the ration card online? Now it is possible to download the ration card in the form of smart card and e-card through Civil supplies website.


എങ്ങനെ PVC Ration card ( smart ration card ) online ആയി download ചെയ്യാം ?


PVC Ration card ( smart ration card ) online ആയി download ചെയ്യുന്നതിന് ആദ്യം civil supplies Department ന്റെ വെബ്‌സൈറ്റിൽ ആധാർ കാർഡ് നമ്പറും റേഷൻ കാർഡ് നമ്പറും നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയാണ് എന്ന് അറിയുന്നതിനായി ‘ Ration card സംബന്ധമായ കാര്യങ്ങൾക്ക് Civil supplies website ൽ Register ചെയ്യാം ‘ എന്ന പോസ്റ്റ് വായിക്കുക. ശേഷം User ID and password നൽകി ലോഗിൻ ചെയ്യുക. Main menuവിലെ Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. സബ് മെനുവിലെ E card | PVC card Print എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വാട്സ് ആപ് ചാനൽ തുടങ്ങി വേഗം ജോയിൻ ചെയ്യൂ ക്ലിക്ക് +


 Form for Printing E ration card and PVC ration card ൽ നിന്നും E ration card ലഭിക്കുന്നതിനായി Print ration card എന്ന ഭാഗത്തെ E-card ന്റെ വലതുഭാഗത്തായുള്ള Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ വരുന്ന പോപ്പ് അപ്പ് ബോക്സിൽ Yes എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് E ration card PDF ആയി ഡൌൺലോഡ് ആകുന്നതാണ്, ഈ PDF file തുറക്കാനുള്ള പാസ്സ്‌വേർഡ്‌ നിങ്ങളുടെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് SMS ആയി അയച്ചു തരുന്നതാണ്.


ഇനി PVC Ration card download ചെയ്യുവാനായി Print ration card എന്ന ഭാഗത്തെ PVC-card ന്റെ വലതുഭാഗത്തായുള്ള Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ വരുന്ന പോപ്പ് അപ്പ് ബോക്സിൽ Yes എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് PVC ration card PDF ആയി ഡൌൺലോഡ് ആകുന്നതാണ്, ഈ PDF file തുറക്കാനുള്ള പാസ്സ്‌വേർഡ്‌ നിങ്ങളുടെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് SMS ആയി വരുന്നതാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക👉 WATCH NOW .


PVC റേഷൻ കാർഡ് ഓൺലൈനായി എടുക്കുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക്👇👇http://ecitizen.civilsupplieskerala.gov.in

Post a Comment

Previous Post Next Post
close
Join WhatsApp Group