യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് പരാതി നൽകാൻ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാവും?
നിങ്ങളുടെ മൊബൈൽ ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ – ആപ്പ് ഉണ്ടോ ? എങ്കിൽ വഴിയുണ്ട്.
ഫോണിൽ പോൽ – ആപ്പ് ഇല്ലെങ്കിൽ ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി Services എന്ന വിഭാഗത്തിലെ ” Lost Property ” എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് നഷ്‌ടമായ വസ്തുവകകളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. പാസ്സ്‌പോർട്ട്, സിം കാർഡ്, ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ മുതലായവ നഷ്ടമായാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാം...
റിപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങളുടെ ജില്ല, പോലീസ് സ്റ്റേഷൻ എന്നിവ ശരിയായിത്തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. ഈ പ്രക്രിയ പൂർത്തിയാക്കി സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ നഷ്‌ടമായ വസ്തു വീണ്ടെടുക്കുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിക്കും.
സിം കാർഡ്, സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ട് മുതലായവ നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനു പോലീസ് സർട്ടിഫിക്കറ്റ് / രസീത് ആവശ്യമാണ്. അതിനും വഴിയുണ്ട്. ഇവ നഷ്ടപ്പെട്ട വിവരം മേൽപ്പറഞ്ഞ രീതിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന രസീതോ പോലീസ് അന്വേഷണം പൂർത്തിയാക്കുമ്പോൾ നൽകുന്ന സർട്ടിഫിക്കറ്റോ ഇതിനായി ഉപയോഗിക്കാം.
DOWNLOAD HERE POL APP ANDROID
Don't forget to share this information with your friends, share it on other social media, subscribe to our channel, join our WhatsApp group and follow us on our Facebook page.
Post a Comment