2023 ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് സേവനം ലഭ്യമാകാത്ത 18 സ്മാർട്ട്‌ഫോണുകൾ ഇവയൊക്കെ…
ഒക്ടോബർ 24 മുതൽ ആൻഡ്രോയിഡ് വേർഷൻ 4.1-ലും പഴയ വേർഷനിലും ഇനി മുതൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ല എന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വാട്ട്‌സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നതിനായി നിരവധി ഫീച്ചറുകളാണ് അടുത്തിടെ കമ്പനി പരീക്ഷിച്ചത്. കൂടാതെ ഇതിന്റെ ഡാറ്റാ സുരക്ഷയും സ്വകാര്യതയും രാജ്യത്ത് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന് കാരണമായി.
വാട്സ് ആപ് ചാനൽ തുടങ്ങി വേഗം ജോയിൻ ചെയ്യൂ ക്ലിക്ക് +
ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകൾ സുഗമമായി പ്രവർത്തിക്കുക, അപ്‌ഡേറ്റുകൾ കൃത്യമായി ലഭിക്കുക എന്നിങ്ങനെയുള്ള സൗകര്യങ്ങൾ പരിഗണിച്ചാണ് പഴയ വേർഷനുകളിൽ നിന്നും സേവനം ഒഴിവാക്കുന്നതിനുള്ള കാരണം. എല്ലാ വർഷവും മറ്റ് ടെക് ഭീമന്മാരെ പോലെ തന്നെ ഏറ്റവും പഴക്കമുള്ള ഡിവൈസുകളും സോഫ്റ്റ് വെയറുകളും ഏതെല്ലാമെന്ന് പരിശോധിക്കുകയും ഒഴിവാക്കുകയും ചെയ്യുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. ഉപയോക്താക്കളുടെ എണ്ണം കുറയുന്നതിനാലാണ് സേവനം ഒഴിവാക്കുന്നത്. ഇവയിൽ സാംസങ്, സോണി, എച്ച്ടിസി, നെക്‌സസ്, മോട്ടറോള, അസ്യൂസ്, ഏസർ എന്നീ ബ്രാൻഡുകളുടെയും ഫോണുകൾ ഇവയിൽ ഉൾപ്പെടുന്നു.
ഒക്ടോബർ 24-ന് ശേഷം വാട്ട്‌സ്ആപ്പ് അപ്‌ഡേഷൻ ലഭ്യമാകാത്ത ആൻഡ്രോയിഡ് ഫോണുകൾ ഇവയൊക്കെ…
സാംസങ് ഗാലക്‌സി നോട്ട്, എച്ച്ടിസി വൺ, സോണി എക്‌സ്പീരിയ Z, എൽജി ഒപ്റ്റിമസ് ജി പ്രോ, നെക്‌സസ് 7, സാംസങ് ഗാലക്‌സി എസ് 2, സാംസങ് ഗാലക്‌സി നെക്‌സസ്, എച്ച്ടിസി സെൻസേഷൻ, മോട്ടറോള ഡ്രോയിഡ് റേസർ, സോണി എക്‌സ്പീരിയ എസ് 2, മോട്ടറോള സൂം, സാംസങ് ഗാലക്‌സി ടാബ് 10.1, അസൂസ് ഈ പാഡ് ട്രാൻസ്‌ഫോർമർ, ഏസർ ഐക്കോണിയ ടാബ് എ5003, സാംസങ് ഗാലക്‌സി എസ്, എച്ച്ടിസി ഡിസയർ എച്ച്ഡി, എൽജി ഒപ്റ്റിമസ് 2എക്‌സ്, സോണി എറിക്‌സൺ എക്‌സ്പീരിയ Arc3.
Post a Comment