samoohika sannadha sena registration / സാമൂഹിക സന്നദ്ധ സേനയിൽ അംഗമാവാം

 

സാമൂഹിക സന്നദ്ധ സേന പ്രവർത്തനങ്ങളിൽ പങ്കാളിയാകുക.


Posted by : jahfar cdk

വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE


നമുക്കൊന്നിച്ചു നേടാം
കേരളം മുൻകാലങ്ങളിൽ നേരിട്ട പ്രളയം, ചുഴലിക്കാറ്റ്, നിപ്പ, കോവിഡ് 19 മഹാമാരി എന്നിവ സന്നദ്ധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച്‌ സമൂഹത്തിലെ കൂട്ടായ്മകൾ ശക്തിപ്പെടുപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കി തരികയുണ്ടായി. 
ആപത്ഘട്ടങ്ങളിൽ നിന്നും സ്വന്തം നാടിനെ കൈപിടിച്ചുയർത്താൻ കേരളസമൂഹം കാണിച്ച അനിതരസാധാരണമായ കരുത്തിനെ നിലനിർത്തുവാനും ശക്തിപ്പെടുത്തുവാനുംവേണ്ടി സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന്റെ കീഴിൽ സാമൂഹിക സന്നദ്ധസേനയ്ക് രൂപം നൽകി.

 ഏത് സാമൂഹ്യ പ്രതിസന്ധികളിലും ഓടിയെത്താൻ സന്നദ്ധപ്രവർത്തകരെ പ്രാപ്തരാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ചുവടുവയ്‌പ്പെന്ന രീതിയിൽ സന്നദ്ധസേന ഡയറക്ടറേറ്റ് ഒരു വെബ്സൈറ്റ് www.sannadhasena.kerala.gov.in രൂപീകരിക്കുകയും അതിലൂടെ പൊതുജനങ്ങള്‍ക്ക് രജിസ്റ്റർ ചെയ്യാനുളള സൗകര്യം ഒരുക്കുകയും ചെയ്തു. ജില്ലാ ഭരണകൂടങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന സേനകൾ, വനം വകുപ്പ്, മുതലായവയെ പ്രതിസന്ധികളിൽ സഹായിക്കാനായി തല്പരരായ സന്നദ്ധപ്രവർത്തകരെ നിയോഗിക്കുകയും ചെയ്തു. പൗരസമൂഹത്തെ ഭരണസംവിധാനങ്ങളുടെ അവിഭാജ്യഘടകമായി മാറ്റുന്നതിന്റെ ഭാഗമായി ഭരണനിർവഹണവുമായി ബന്ധപ്പെട്ട നിശ്ചിത വിഷയങ്ങളിൽ പരിശീലനം നൽകുകയുണ്ടായി.

ഒപ്പം തന്നെ ജില്ലാ തലത്തിൽ സന്നദ്ധസേന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സന്നദ്ധസേന നോഡൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ ഇത്തരത്തിൽ ഒരു സേന രൂപീകരിച്ചിരിക്കുന്നത്.

വൊളന്റിയർമാരുടെ ശ്രദ്ധയ്ക്ക്

വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE

രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറും പാസ്സ്‌‌വേർഡും ഉപയോഗിച്ച്, സന്നദ്ധപ്രവർത്തകർക്ക് ഈ വെബ് പോർട്ടലിൽ ലോഗിൻ ചെയ്യാവുന്നതാണ്. Get New Password എന്ന് താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുമ്പോൾ താങ്കൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ പുതിയ പാസ്സ്‌‌വേർഡ് ലഭിക്കുന്നതാണ്. താങ്കളുടെ പാസ്സ്‌‌വേർഡ് നിശ്ചിത ഇടവേളകളിൽ പുതുക്കുന്നത് അഭികാമ്യമായിരിക്കും.

സാമൂഹിക സന്നദ്ധ സേനയിൽ അംഗമാവാൻ രജിസ്റ്റർ ചെയ്യുക 👇



Volunteer's Information

Volunteers shall use their mobile number as username and password for login to this web portal. For receiving one time password, volunteers shall provide their mobile number and click the Get New Password link below. A new password will be recieved on your mobile number. It is hereby adviced to change your password periodically.


1800 425 1803
9.30am - 6pm
 
ഈമെയിലിൽ ബന്ധപ്പെടുക

Share this information with your friends and don't forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.

Post a Comment

Previous Post Next Post
close
Join WhatsApp Group