EDUCATION HELP |GOVERNMENT INFO

EDUCATION HELP |GOVERNMENT INFO



 വിദ്യാഭ്യാസ ധനസഹായം; അപേക്ഷ


വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുളള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ട്. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്ത കുടുംബത്തിലെ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍ എ.ആര്‍.ടി തെറാപ്പി 

ചികിത്സയ്ക്ക് വിധേയരാകുന്ന 

എച്ച്‌ഐവി ബാധിതരായ വ്യക്തികള്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെ കാണുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

സ്ത്രീകൾക്കായ് : 38

വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളിൽധനസഹായം നൽകുന്നു. സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ബിപിഎൽ (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് അർഹതയുള്ളത്.1 മുതൽ 5-ാം ക്ലാസ് വരെ വർഷം 3000 രൂപ, 6-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ 5000 രൂപ, +1,+2 പഠിക്കുന്നവർക്ക് വർഷം 7500 രൂപ, ഡിഗ്രി മുതൽ പഠിക്കുന്നവർക്ക് വർഷം 10000 രൂപ എന്നിങ്ങനെയാണ് ധനസഹായം.

വിവാഹമോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും. അതേസമയം പുനർവിവാഹം കഴിച്ചവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല.

ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കൾ എന്നിവർക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇപ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കുമ്പോൾ ബന്ധപ്പെട്ട റവന്യൂ/ വില്ലേജ് ഓഫീസറിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കണം. ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/ പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾക്ക് ധനസഹായം ലഭിക്കും. അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം.

നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവരുടെ മക്കൾക്കും ധനസഹായമുണ്ട്. ഇത്തരം അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പർവൈസറുടെ സാക്ഷ്യപത്രവും നൽകണം.എ.ആർ.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇവർ അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം. ഒരു കുടുംബത്തിലെ പരാമാവധി രണ്ട് കുട്ടികൾക്ക് മാത്രമേ ധനസഹായത്തിന് അർഹതയുള്ളു. സംസ്ഥാന/ കേന്ദ്ര സർക്കാരിൽ നിന്നും ഒരു വിധത്തിലുള്ള സ്‌കോളർഷിപ്പും ലഭിക്കുന്നില്ല എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നൽകണം.

ഒരു സാമ്പത്തിക വർഷം ഒരു ജില്ലയിൽ നിന്നും ഒറ്റത്തവണ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുകയുള്ളു. അങ്കണവാടി പ്രവർത്തകർ വഴിയാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

സംസ്ഥാന സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം ലഭിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളിലോ മറ്റ് അൺ എയ്ഡഡ് വിദ്യാലയങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ ട്യൂഷൻ സെന്ററുകളിലോ പഠിക്കുന്നവർ ധനസഹായത്തിന് അർഹരല്ല. കൂടുതൽ വിവരങ്ങൾക്ക് 


APPLY NOW

REGISTER NOW


Or CONTACT

0487-2361500

Post a Comment

Previous Post Next Post
close
Join WhatsApp Group