How to Renewal passport Online
പാസ്സ്‌പോർട്ട് പുതുക്കാനും / എടുക്കാനും ഇനി വളരെ എളുപ്പം എല്ലാം ഓൺലൈനിൽ
ഇനി പാസ്പോർട്ട് പുതുക്കാൻ ആയി ഏജൻസികളിലോ ഓഫീസുകളിലോ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ല.ഏതൊരാൾക്കും സ്വന്തമായി തന്നെ വീട്ടിലിരുന്നുകൊണ്ട് ഓൺലൈനായി പാസ്പോർട്ട് പുതുക്കാവുന്നതാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് പുതുക്കുന്നതിനായി ഒരു ഏജൻസിയിലോ , അക്ഷയ കേന്ദ്രത്തിലോ സമീപിക്കുകയാണ് പതിവ്. എന്നാൽ ഒരു രൂപ പോലും ചിലവില്ലാതെ സ്വന്തമായി എങ്ങനെ വീട്ടിലിരുന്നുകൊണ്ട് ഓൺലൈനായി പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപ്ലിക്കേഷൻ കൊടുക്കാമെന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
ചെയ്യേണ്ട രീതി
Step 1: ആദ്യം ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം ഓൺലൈൻ പാസ്പോർട്ട് എന്ന അടിച്ചു കൊടുക്കുക. ഇപ്പോൾ ആദ്യം വരുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
Step 2: ഇപ്പോൾ നിങ്ങൾ പാസ്പോർട്ട് സേവാ എന്ന വെബ്സൈറ്റിലാണ് എത്തിച്ചേരുക.ഇവിടെ register at എന്നു കാണുന്ന ഭാഗത്ത് passport office എന്ന് സെലക്ട് ചെയ്തു കൊടുക്കുക. അതിനു ശേഷം താഴെ കാണുന്ന ജില്ല, നിങ്ങൾക്ക് ആവശ്യമായിട്ടുള്ള യൂസർ നെയിം, പാസ്സ്‌വേർഡ്, ഡേറ്റ്,ഓഫ് ബർത്ത് എന്നിവ നൽകുക. ഇപ്പോൾ നിങ്ങൾ നൽകുന്ന യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചാണ് തുടർന്നുള്ള എല്ലാ കമ്മ്യൂണിക്കേഷനും നടക്കുക, അതുകൊണ്ടുതന്നെ ഇത് കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കണം.
Step 3: നിങ്ങളുടെ മെയിലിൽ ഒരു കൺഫർമേഷൻ മെസ്സേജ് വന്നിട്ടുണ്ടായിരിക്കും . ഈ ലിങ്ക് ഓപ്പൺ ചെയ്തു വെരിഫൈ ചെയ്ത ശേഷം നിങ്ങൾക്ക് ലോഗിൻ ഐഡി,പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വീണ്ടും എന്റർ ചെയ്യാവുന്നതാണ്.
Step 3: ഇപ്പോൾ പാസ്പോർട്ട് അപ്ലൈ ചെയ്യുന്നതിനുള്ള പേജിലാണ് എത്തുക.ഇവിടെ നിങ്ങൾക്ക് ഓൺലൈനായി ഫോം ഫിൽ ചെയ്തു കൊടുക്കാം.അതല്ല എങ്കിൽ ഡൗൺലോഡ് ചെയ്ത ശേഷം ഫോം ഫിൽ ചെയ്ത് അപ്‌ലോഡ് ചെയ്യാവുന്നതുമാണ്.ഓൺലൈനായാണ് ചെയ്യുന്നത് എങ്കിൽ സ്റ്റേറ്റ്,ഡിസ്ട്രിക്ട് എന്നിവ തിരഞ്ഞെടുക്കുക.ശേഷം re-issue passport സെലക്ട് ചെയ്യുക. അതിനുള്ള കാരണവും അവിടെ verify ചെയ്തു കൊടുക്കുക
Step 4: ഇപ്പോൾ കാണുന്ന പേജിൽ നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് ആയ നെയിം,സർനെയിം, ഡേറ്റ് ഓഫ് ബർത്ത് എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും പൂരിപ്പിച്ചശേഷം സേവ് മൈ ഡീറ്റെയിൽസ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ ഇതുവരെ പൂരിപ്പിച്ച് എല്ലാ വിവരങ്ങളും സേവ് ആകുന്നത് ആയിരിക്കും. അതിനു ശേഷം മാത്രം നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത്തരത്തിൽ സേവ് ചെയ്ത് കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല എന്നുള്ളതുകൊണ്ട് രണ്ടുതവണ ക്രോസ് ചെക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
Step 5:എമർജൻസി ആയി കോൺടാക്ട് ചെയ്യുന്നതിനുള്ള അഡ്രസ്സ്, ഫോൺ നമ്പർ,ഇമെയിൽ എന്നിവ എന്റർ ചെയ്തു കൊടുക്കാവുന്നതാണ്.നെക്സ്റ്റ് അടിച്ച ശേഷം കാണുന്ന പേജിൽ നിലവിലുള്ള പാസ്പോർട്ട് നമ്പർ, എക്സ്പയറി ഡേറ്റ് എന്നീ വിവരങ്ങളെല്ലാം പൂരിപ്പിച്ച് കൊടുക്കുക. തുടർന്ന് കാണുന്ന എല്ലാ ഫോമുകളും കൃത്യമായി വായിച്ചതിനുശേഷം പൂരിപ്പിച്ചു കൊടുത്തു സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 6:ഇനി apppointment എടുക്കുന്നതിനു വേണ്ടിയുള്ള സെന്റർ, ടൈം എന്നിങ്ങനെയുള്ള വിവരങ്ങൾ നിങ്ങൾക്ക് സെലക്ട് ചെയ്യാനുള്ള ഒരു പേജ് ആണ് വരിക.നിങ്ങൾക്ക് ആവശ്യമുള്ള സെന്റർ തിരഞ്ഞെടുത്ത ശേഷം സമയം എന്നിവ കൃത്യമായി കൊടുക്കുക.നിങ്ങൾ സെലക്ട് ചെയ്യുന്ന സെന്ററിൽ പോയാണ് പുതിയ പാസ്പോർട്ട് collect ചെയ്യേണ്ടത്.താഴെ കാണുന്ന captcha കൂടി അടിച്ചശേഷം നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 7:അടുത്തതായി പെയ്മെന്റ് പേജിലാണ് എത്തുക,ഇവിടെ നിങ്ങൾക്ക് ഓൺലൈനായോ, ഓഫ് ലൈൻ ആയോ പെയ്മെന്റ് ചെയ്യാവുന്നതാണ്.ക്രെഡിറ്റ് കാർഡ്ഡെ,ബിറ്റ് കാർഡ് എന്നീ മെത്തേഡുകൾ ഉപയോഗിച്ച് ഓൺലൈൻ പെയ്മെന്റ് നടത്താവുന്നതാണ്. നിങ്ങൾ പൂരിപ്പിച്ചു നൽകുന്ന ഫോം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.ഇത്രയും ചെയ്യുന്നതോടെ പാസ്പോർട്ടിനുള്ള ആപ്ലിക്കേഷൻ റെഡിയായി.
നിങ്ങൾ പറഞ്ഞ ദിവസം പറഞ്ഞ സമയത്ത് ഓഫീസിൽ പോയി നിങ്ങളുടെ പാസ്പോർട്ട് collect ചെയ്യാവുന്നതാണ്.കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക.
Post a Comment