ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ വരാൻ പോകുന്നത് നിരവധി മാറ്റങ്ങൾ. ഉപയോക്താക്കൾക്കൾക്കായി ഓരോ അപ്ഡേറ്റിലും മികച്ച സവിശേഷതകൾ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പ് ഇപ്പോൾ അഞ്ച് പുതിയ ഫീച്ചറുകളാണ് ആപ്പിൽ കൊണ്ടുവരാൻ പോകുന്നത്.
വാട്സ്ആപ്പ് ബീറ്റ പ്രോഗ്രാമിൽ സൈൻ അപ്പ് ചെയ്‌ത ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകളിൽ പലതും ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. ചില ഫീച്ചറുകൾ ജനറൽ ബീറ്റയിൽ ലഭ്യമാണ് എങ്കിലും ഇനിയും ചിലതെല്ലാം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ ഇവ എല്ലാവർക്കുമായി ലഭ്യമാകും.
പുതിയ വോയിസ് നോട്ട് ഫീച്ചർ
വാട്സ്ആപ്പ് ഇപ്പോൾ ഒരു "ഗ്ലോബൽ വോയിസ് മെസജ് പ്ലെയർ" അവതരിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇതിലൂടെ ചാറ്റുകൾ ഡിലീറ്റ് ചെയ്ത ശേഷവും വോയിസ് മെസേജുകൾ കേൾക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾ വോയിസ് മെസേജ് പ്ലേ ചെയ്യുകയും ആ ചാറ്റ് ഒഴിവാക്കുകയും ചെയ്തതിനുശേഷവും പുതിയ ഫീച്ചർ വഴി പ്രൈമറി മെസേജിന്റെ മുകളിലേക്ക് വോയിസ് മെസേജുകളും പിൻചെയ്യും.
നിങ്ങൾ നോക്കുന്ന ഓരോ സെക്ഷന്റേയും ചാറ്റിന് മുകളിലായി ആപ്പ് വോയിസ് മെസേജ് കാണിക്കും. വോയിസ് മെസേജ് എപ്പോൾ വേണമെങ്കിലും താൽക്കാലികമായി നിർത്താനും ക്ലോസ് ചെയ്യാനുമുള്ള ഓപ്ഷനും ആപ്പ് നൽകുന്നുണ്ട്. നിങ്ങൾക്ക് ഒരു നീണ്ട ദൈർഘ്യമുള്ള വോയിസ് മെസേജ് ലഭിക്കുമ്പോൾ ഈ സവിശേഷത ഉപയോഗപ്രദമാകും. ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് വോയിസ് മെസേജ് കേട്ടുകൊണ്ട് തന്നെ മറ്റ് കോൺടാക്റ്റുകൾ ഓപ്പൺ ചെയ്യുകയോ മെസേജുകൾ അയക്കുകയോ ചെയ്യാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മാറ്റങ്ങളുമായി ചാറ്റ് ബബിൾസ്
വാട്സ്ആപ്പ് അടുത്തിടെ ഐഒഎസ് പ്ലാറ്റ്‌ഫോമിനുള്ള ബീറ്റ ഉപയോക്താക്കൾക്കായി 2.21.200.11 പതിപ്പ് പുറത്തിറക്കിയിരുന്നു. ഈ അപ്ഡേറ്റിലൂടെ റീഡിസൈൻ ചെയ്ത ചാറ്റ് ബബിൾസ് കാണാൻ സാധിക്കുന്നു. പഴയ ചാറ്റ് ബബിളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ വ്യത്യസ്തമാണ്. ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായ ഈ ചാറ്റ് ബബിളുകൾ വൃത്താകൃതിയിലുള്ളതും വലുതും കൂടുതൽ കളർഫുളുമാണ്. ഫേസ്ബുക്ക് മെസഞ്ചറിൽ മെസേജുകൾ വരുമ്പോൾ പെങ്ങി വരുന്നതിന് സമാനമാണ് ഈ ചാറ്റ് ബബിളുകൾ.
കസ്റ്റം പ്രൈവസി സെറ്റിങ്സ്
ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായാണ് ഒരു പുതിയ കസ്റ്റം പ്രൈവസി സെറ്റിങ്സ് ഓപ്ഷൻ വാട്സ്ആപ്പ് അവതരിപ്പിട്ടത്. ഇതിലൂടെ കമ്പനി പ്രൈവസി സെറ്റിങ്സിൽ ഒരു പുതിയ "മൈ കോൺടാക്റ്റ്സ്" ഓപ്ഷൻ ചേർക്കുന്നു. ഇതിലൂടെ ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്ടുകൾക്ക് മാത്രം കാണുന്ന ഫീച്ചറാണ് ഉള്ളത്. ഐഒഎസ് ഉപയോക്താക്കൾക്കായി കമ്പനി ഈ ഫീച്ചർ പരീക്ഷിച്ചുതുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. അതുകൊണ്ട് തന്നെ വൈകാതെ ഐഒഎസ്, ആൻഡ്രോയ്ഡ് ഡിവൈസുകൾക്കായി കമ്പനി ഈ ഫീച്ചർ പുറത്തിറക്കും. വാട്സ്ആപ്പിൽ അവസാനം ഓൺലൈനായിരുന്ന സമയം തിരഞ്ഞെടുത്ത കോൺടാക്ടുകളിൽ നിന്നും മറച്ചുവയ്ക്കുന്നതാണ് ഈ ഫീച്ചർ.
മെസേജ് റിയാക്ഷൻ ഫീച്ചർ
ഇമോജികളുപയോഗിച്ച് മെസേജുകൾക്ക് റിപ്ലെ നൽകാൻ സഹായിക്കുന്നു പുതിയ ഫീച്ചറും വാട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. സമാനമായ ഫീച്ചർ ഇതിനകം തന്നെ ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജിങിലും ലഭ്യമാണ്. വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന റിയാക്ഷൻ ഫീച്ചർ ഉപയോക്താക്കൾക്ക് മെസേജിൽ എളുപ്പം ടാപ് ചെയ്തുകൊണ്ട് ആവശ്യമുള്ള ഇമോജ് തിരഞ്ഞെടുത്ത് റിയാക്ഷൻ നൽകാൻ സഹായിക്കുന്നു. ഇതിൽ ധാരാളം റിപ്ലൈ ഇമോജികൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ അനുസരിച്ച് ഉപയോക്താക്കൾക്ക് ആപ്പിൽ ലഭ്യമായ ടെക്സ്റ്റുകൾക്ക് തൊട്ടുതാഴെയുള്ള മെസേജുകളുടെ റിയാക്ഷൻസ് കാണാൻ കഴിയും.
Post a Comment