മാനസിക സമ്മർദ്ദങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില പോംവഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. മാനസികസമ്മർദ്ദം ഉണ്ടാക്കാൻ അധികം പ്രയാസമില്ല എങ്കിലും ഇത് മാറ്റിയെടുക്കുന്നത് കുറിച്ച് പ്രയാസമേറിയ കാര്യമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ മാനസിക സമ്മർദ്ദത്തിന്റെ പല ലക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
വീട്ടിലെ പ്രശ്നങ്ങൾ പഠനകാര്യങ്ങൾ ജോലിസംബന്ധമായ കാര്യങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു. മാനസിക സമ്മർദ്ദങ്ങളെ നേരിടുന്നതിന് ഏറ്റവും പ്രാധാന്യമേറിയ ഒരു മാർഗ്ഗമാണ് യോഗ ചെയ്യുക എന്നത്.
ചിട്ടയായ യോഗ ശീലങ്ങളിലൂടെടെ മാനസിക പിരിമുറുക്കത്തിൽ നിന്നും രക്ഷപ്പെടാം. എവിടെ നിന്നാണ് മാനസികസമ്മർദം അല്ലെങ്കിൽ മാനസികപിരിമുറുക്കം ഉണ്ടാകുന്നത് എന്ന് ആദ്യം തന്നെ കണ്ടുപിടിക്കുക. ഏതേങ്കിലും വ്യക്തികളിൽ നിന്നാണ് എങ്കിൽ ഇവരിൽനിന്ന് അകലം പാലിക്കുക യോ അല്ലെങ്കിൽ അവരെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യുവാൻ പഠിക്കുകയോ ചെയ്യണം.
മറ്റൊരു മാർഗം എന്ന് പറയുന്നത് മനസ്സിൽ തോന്നുന്ന രീതിയിൽ എന്തെങ്കിലും ഒരു പേപ്പറിൽ എഴുതുകയോ വയ്ക്കുകയോ ചെയ്യാം. ഡ്രസ്സ് അനുഭവിക്കുന്ന സമയങ്ങളിൽ പുറത്തിറങ്ങി നടക്കുകയോ റൂമിനകത്ത് നടക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്. അടുത്തതായി പോസിറ്റീവായ രീതിയിലുള്ള കാര്യങ്ങൾ നമ്മൾക്ക് വരുന്നുണ്ടെങ്കിലും ഇവനെ തിരിച്ചറിയാതെ പോകുകയാണ് പതിവ്.
ഇത്തരം കാര്യങ്ങളെ തിരിച്ചറിഞ്ഞു അവയുമായി മുൻപോട്ടു പോകാം. മനസ്സ് അർപ്പിച്ച് എല്ലാ കാര്യങ്ങളും ചെയ്യുവാൻ വേണ്ടി ശ്രദ്ധിക്കുക. ഭക്ഷണം കടിക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളും വളരെയധികം അർപ്പിച്ച് ചെയ്യുകയാണെങ്കിൽ ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. ഒരു ദിവസം ചെയ്തിരിക്കേണ്ട കാര്യങ്ങൾ പരമാവധി അന്ന് തന്നെ ചെയ്തു തീർക്കുവാൻ ശ്രദ്ധിക്കുക.
സ്വയം സന്തോഷിപ്പിക്കുക എന്നുള്ളത് വളരെ പ്രാധാന്യമേറിയ കാര്യമാണ്. ജോലി ഭാരമോ മറ്റു രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ ഒരു സമയം സ്വന്തം സന്തോഷത്തിനുവേണ്ടി ചെലവഴിക്കാം. ഈ സമയത്ത് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയോ ഇഷ്ടമുള്ള ആളുകളോട് സംസാരിച്ച് ഇരിക്കുകയോ ചെയ്യാം.
Post a Comment