നാരങ്ങ വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ തീർച്ചയായും ഇനി കുടിക്കും. വിശദമായി അറിയൂ..
എത്ര ക്ഷീണം ഉണ്ട് എങ്കിലും ഇതിനെ അകറ്റുവാൻ ഏറ്റവും നല്ല എനർജി ഡ്രിങ്ക് ആണ് നാരങ്ങ വെള്ളം. പല രീതിയിൽ നാരങ്ങ വെള്ളം കുടിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ഉപ്പ് ചേർത്ത് ചിലവർ മധുരത്തിൽ എന്നിങ്ങനെ ഇഷ്ടമുള്ള രീതിയിൽ കുടിക്കും.
ക്ഷീണമകറ്റാനോ അല്ലെങ്കിൽ ദാഹമകറ്റാനോ നാരങ്ങാവെള്ളം കുടിക്കുന്നുണ്ട് എങ്കിലും ഇതിനെ ഗുണങ്ങളെക്കുറിച്ച് മിക്കവർക്കും അറിയില്ല. വൈറ്റമിൻ ബി സി പൊട്ടാസ്യം കാൽസ്യം അയൺ മാഗ്നീഷ്യം എന്നിവയെല്ലാം ധാരാളമടങ്ങിയ ഒന്നാണ് നാരങ്ങ വെള്ളം.
ഇത് കുടിക്കുന്നത് വഴി തടി കുറയ്ക്കുവാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് എടുക്കുവാനും വളരെ സഹായകമാകും. അസിഡിറ്റി അനുഭവപ്പെടുന്നത് ഒഴിവാക്കാൻ ഭക്ഷണത്തിന് 10 മിനിറ്റ് മുൻപ് നാരങ്ങ വെള്ളം കുടിച്ചാൽ മതി. നാരങ്ങ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
ജലദോഷം പനി തൊണ്ടവേദന എന്നിങ്ങനെയുള്ള അസുഖങ്ങൾ വരാതിരിക്കുവാനും നാരങ്ങ വെള്ളം കുടിക്കുന്നത് വഴി സഹായിക്കും. ചൂടുവെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് വഴി അമിത വണ്ണം ഒഴിവാക്കുവാൻ വളരെയധികം സഹായിക്കും.
നാരങ്ങയുടെ ഉപയോഗം ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിലെ വിഷം അകറ്റുവാനും നാരങ്ങാവെള്ളം ഏറ്റവും നല്ലൊരു പാനീയമാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് വഴി ഇത് ചർമത്തിനും വളരെയധികം നല്ലതാണ്.
സിട്രിക് ആസിഡ് അടങ്ങിയതുകൊണ്ടു തന്നെ ചർമത്തിന്റെ പ്രായം തടഞ്ഞു നിർത്തുന്നതിന് ഇത് സഹായിക്കും. പല്ല് വേദനയും ദന്തരോഗങ്ങൾ തടയുവാനും ഒരു പരിധിവരെ നാരങ്ങ വെള്ളം കുടിക്കുന്നത് വഴി സഹായിക്കും. നിർജ്ജലീകരണം ഇല്ലാതാക്കാനും നാരങ്ങ വെള്ളം സഹായിക്കും.
യുവത്വം വീണ്ടെടുക്കുവാനും ചർമത്തിലെ ചുളിവുകൾ അകറ്റുവാനും നാരങ്ങാവെള്ളം സഹായിക്കും. മാനസിക പിരിമുറുക്കം ഒഴിവാക്കുവാൻ നാരങ്ങ വെള്ളം കുടിക്കുന്നത് വഴി സഹായിക്കും. ശരീരത്തിലെ മാലിന്യങ്ങളെ നിർവീര്യമാക്കാൻ രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വഴി സഹായിക്കും.
Post a Comment