ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടന്ന് വരികയാണ്. എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാന്റുകളുടെയും ഡിവൈസുകൾക്ക് ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന മികച്ച ഡീലുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമേ ബാങ്ക് ഓഫറുകളും ഈ സെയിലിലൂടെ ലഭിക്കും. ഇന്ത്യയിലെ ജനപ്രീയ മോഡലുകൾക്കെല്ലാം ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആപ്പിൾ, സാംസങ്, ഷവോമി എന്നിവയുൾപ്പെടെയുള്ള ബ്രാന്റുകളുടെ ഡിവൈസുകൾക്ക് ഓഫറുകൾ ലഭ്യമാണ്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ മോഡലുകൾക്ക് കിടിലൻ ഓഫറുകളാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജനപ്രിയ ഡീലുകളിൽ നിന്ന് ഇഷ്ടമുള്ളവ നിങ്ങൾക്ക് സ്വന്തമാക്കാം. സാംസങ് ഗാലക്സി എം32 5ജി, സാംസങ് ഗാലക്സി എം12, ആപ്പിൾ ഐഫോൺ 11, റെഡ്മി നോട്ട് 10എസ് എന്നിവയാണ് മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ജനപ്രീയ മോഡലുകൾ.
സാംസങ് ഗാലക്സി എം32 5ജി
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഏറ്റവും മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന മൊബൈൽ ഫോൺ ഡീലുകളിലൊന്ന് സാംസങ് ഗാലക്സി എം32 5ജിയുടേതാണ്. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിവൈസിൽ 5ജി കണക്റ്റിവിറ്റിയുള്ള ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 720 എസ്ഒസിയാണ് ഉള്ളത്. 8 ജിബി റാം വരെയുള്ള ഡിവൈസിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജും നൽകിയിട്ടുണ്ട്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 13 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഡിവൈസിൽ ഉണ്ട്. 15W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
സാംസങ് ഗാലക്സി എം12
സാംസങ് ഗാലക്സി എം32 5ജി ഫോണിനൊപ്പം ആമസോണിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ഡിവൈസാണ് സാംസങ് ഗാലക്സി എം12. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഈ ജനപ്രിയ ഫോൺ മികച്ച ഓഫറിൽ നിങ്ങൾക്ക് സ്വന്തമാക്കാം. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട-കോർ എസഒസിയാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 6,000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ആമസോൺ സെയിൽ സമയത്ത് ഗാലക്സി എം12 സ്മാർട്ട്ഫോൺ മികച്ച ഡീലിൽ സ്വന്തമാക്കാം.
ആപ്പിൾ ഐഫോൺ 11
ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മികച്ച അവസരം തന്നെയാണ്. ആപ്പിൾ ഐഫോൺ 11 ഈ സെയിലിനിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണാണ്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്ഡി ഡിസ്പ്ലേയുള്ള ഈ സ്മാർട്ട്ഫോണിൽ 12 മെഗാപിക്സൽ അൾട്രാ-വൈഡ്, വൈഡ് ഷൂട്ടറുകളുള്ള ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 12 മെഗാപിക്സൽ ട്രൂഡെപ്ത് സെൽഫി ക്യാമറയും ഫോണിലുണ്ട്. ഫേസ് ഐഡി സപ്പോർട്ടും ഇതിനുണ്ട്. എ13 ബയോണിക് ചിപ്പ്, മൂന്നാം തലമുറ ന്യൂറൽ എഞ്ചിൻ എന്നിവയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഐപി68 സർട്ടിഫൈഡ് ബിൽഡും ഈ ഡിവൈസിന്റെ സവിശേഷതകളാണ്.
റെഡ്മി നോട്ട് 10എസ്
ഷവോമിയുടെ റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ ആമസോൺ സെയിൽ സമയത്ത് ആകർഷകമായ കിഴിവോടെ ലഭ്യമാണ്. 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്പ്ലേയുള്ള ഈ ഡിവൈസ് പ്രവർത്തിക്കുന്നത് ഒക്ടാ കോർ മീഡിയാടെക് ഹീലിയോ ജി95 എസ്ഒസിയുടെ കരുത്തിലാണ്. 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 13 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഫോണിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഷവോമി നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയുള്ള മികച്ചൊരു ഡിവൈസ് തന്നെയാണ് ഇത്.
Post a Comment