റിയൽമിയുടെ ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പായ റിയൽമി ബുക്ക് സ്ലിം കഴിഞ്ഞ ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. മികച്ച സവിശേഷതകൾ ഉള്ള ഈ ലാപ്ടോപ്പ് ഇതിനകം തന്നെ വലിയ ജനപ്രീതി നേടുകയും ചെയ്തിട്ടുണ്ട്. റിയൽമെ ബുക്ക് സ്ലിം ലാപ്ടോപ്പിന്റെ ലോഞ്ച് ചെയ്യുമ്പോഴുള്ള വില, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇന്റൽ കോർ ഐ3 പ്രോസസർ ബേസ് മോഡലിന് 46,999 രൂപയായിരുന്നു. ഇന്നാൽ ഇപ്പോൾ ഈ ഡിവൈസിന്റെ വിലയിൽ 6000 രൂപയുടെ കുറവാണ് ഉള്ളത്. ഫ്ലിപ്പ്കാർട്ടിലാണ് ലാപ്ടോപ്പിന് വിലക്കിഴിവ് ലഭിക്കുന്നത്, ഈ കിഴിവോടെ ലാപ്ടോപ്പ് 40,999 രൂപയ്ക്ക് ലഭ്യമാകും.
റിയൽമെ ബുക്ക് സ്ലിം വിലക്കിഴിവ്
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഇപ്പോൾ നടന്നുവരികയാണ്. ഈ സെയിലിലൂടെയാണ് ലാപ്ടോപ്പിന് വില കുറയുന്നത്. ഇ-കൊമേഴ്സ് സൈറ്റിൽ ഇതിനകം തന്നെ ഓഫർ ലഭ്യമാണ്. ഒക്ടോബർ 10 വരെയാണ് ഈ സെയിൽ നടക്കുന്നത്. ഈ കാലയളവിൽ മാത്രമായിരിക്കും ലാപ്ടോപ്പിന് വിലക്കിഴിവ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹമുള്ള ആളുകൾക്ക് വേഗം ഇത് സ്വന്തമാക്കാവുന്നതാണ്. ലാപ്ടോപ്പ് വാങ്ങുമ്പോൾ ഇഎംഐ ഓപ്ഷനുകളും മറ്റ് ബാങ്ക് ഓഫറുകളും കൂടി ലഭ്യമാകും.
റിയൽമെ ബുക്ക് സ്ലിം: വില
മുകളിൽ സൂചിപ്പിച്ചതുപോലെ റിയൽമെ ബുക്ക് സ്ലിം ലാപ്ടോപ്പിന്റെ ബേസ് വേരിയന്റ് വെറും 40,999 രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. 8 ജിബി റാമും 512 ജിബി സ്റ്റോറേജും ഉള്ള ഇന്റൽ കോർ ഐ5 ചിപ്‌സെറ്റ് കരുത്ത് നൽകുന്ന മറ്റൊരു വേരിയന്റ് കൂടി ഉണ്ട്. ഇതിന്റെ യഥാർത്ഥ വില 59,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഈ ലാപ്ടോപ്പ് 52,999 രൂപയ്ക്ക് ലഭ്യമാകും. ഇത് കൂടാതെ, ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട്, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് തുടങ്ങി നിരവധി ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കും.
റിയൽമിയുടെ ഔദ്യോഗിക സൈറ്റിൽ ഇപ്പോൾ റിയൽമി ഫെസ്റ്റീവ് ഡേയ്സ് സെയിൽ നടന്ന് വരികയാണ്. ഈ സെയിലിലൂടെ റിയൽമി ബുക്ക് സ്ലിം ലാപ്‌ടോപ്പ് 42,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ലാപ്ടോപ്പ് വാങ്ങുന്നവർക്ക് പിന്നെയും ഓഫറുകൾ ലഭിക്കുകയും ലാപ്ടോപ്പിന്റെ വില 40,999 രൂപയായി കുറയുകയും ചെയ്യും. ഇത് ഫ്ലിപ്പ്കാർട്ട് നൽകുന്ന വിലയ്ക്ക് സമാനമാണ്. ഒക്ടോബർ 10 വരെ മാത്രമാണ് റിയൽമി വെബ്സൈറ്റിലും ഓഫറുകൾ ലഭിക്കുന്നത്.
റിയൽമി ബുക്ക് സ്ലിം: സവിശേഷതകൾ
റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പിൽ 14 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ (2,160x1,440 പിക്സൽസ്) ആണ് ഉള്ളത്. 100 ശതമാനം sRGB കളർ ഗാമറ്റ്, 3: 2 അസ്പാക്ട് റേഷിയോ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണഅട്. ഇത് സാധാരണ ലാപ്ടോപ്പുകളുടെ ഡിസ്പ്ലെയേക്കൾ 33 ശതമാനം വരെ തെളിച്ചമുള്ളതാണ്. വിൻഡോസ് 10 ഒഎസിലാണ് ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. വിൻഡോസ് 11ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. ലാപ്ടോപ്പിന്റെ ഡിസ്പ്ലെയുടെ വശങ്ങളിൽ 5.3 മില്ലീമീറ്റർ കട്ടി മാത്രമുള്ള നേർത്ത ബെസലുകളാണ് ഉള്ളത്.
റിയൽമി ബുക്ക് സ്ലിം 11th ജനറേഷൻ ഇന്റൽ കോർ i5-1135G7 സിപിയു, ഇന്റൽ ഐറിസ് Xe ഗ്രാഫിക്സ്, 8GB LPDDR4x റാം എന്നിവയുമായിട്ടാണ് വരുന്നത്. 512GB വരെ PCIe SSD സ്റ്റോറേജും നിങ്ങൾക്ക് ലഭിക്കും. ഈ ലാപ്ടോപ്പിൽ ഒരു ഡ്യുവൽ ഫാൻ 'സ്റ്റോം കൂളിംഗ്' തെർമൽ മാനേജ്മെന്റ് സിസ്റ്റവും ഉണ്ട്. ലാപ്ടോപ്പിൽ പിസി കണക്റ്റ് എന്ന ഫീച്ചർ റിയൽമി പ്രീലോഡ് ചെയ്തിട്ടുണ്ട്, ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ റിയൽമി ബുക്ക് സ്ലിമിലേക്ക് കണക്ട് ചെയ്യാൻ സഹായിക്കുന്നു. ഫോണിന്റെ സ്ക്രീൻ നേരിട്ട് ലാപ്ടോപ്പിൽ കാണാനും ഇതിലൂടെ സാധിക്കുന്നു.
റിയൽമി ബുക്ക് സ്ലിം ഒരു ബാക്ക്‌ലിറ്റ് കീബോർഡുമായിട്ടാണ് വരുന്നത്. മൂന്ന് പോയിന്റുകളിലുള്ള ബാക്ക്‌ലൈറ്റ് സെറ്റിങ്സും 1.3 എംഎം കീ ട്രാവലും ഉള്ള കീബോർഡാണ് ഇത്. മൾട്ടിടച്ച് ഗസ്റ്ററുകളും മൈക്രോസോഫ്റ്റിന്റെ PTP പ്രിസിഷൻ ടച്ച് സാങ്കേതികവിദ്യയെയും സപ്പോർട്ട് ചെയ്യുന്ന ഒരു ടച്ച്പാഡും ഇതിൽ ഉണ്ട്. ടു-ഇൻ-വൺ ഫിംഗർപ്രിന്റ്-പവർ ബട്ടണും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.
Post a Comment