സ്മാര്‍ട്‌ഫോണുകളെ അപേക്ഷിച്ച് ടാബ്ലറ്റുകള്‍ക്ക് വിപണിയില്‍ പ്രിയം കുറവാണ്. എങ്കിലും ക്രമേണ ടാബ്ലറ്റ് വിപണിയും വളരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കുറഞ്ഞ വിലയില്‍ കൈയിലൊതുങ്ങുന്ന ടാബ്ലറ്റുകള്‍ സ്മാര്‍ട്‌ഫോണുകളെക്കാള്‍ ഉപയോഗപ്രദമാണ് എന്നതുതന്നെയാണ് ഈ വിലയിരുത്തലിനു കാരണം.
നിലവില്‍ വിവിധ ശ്രേണികളില്‍ പെട്ട നിരവധി ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ഏറ്റവും മികച്ചത് കണ്ടെത്തുക എന്നത് പ്രയാസമാണ്. മാത്രമല്ല, ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ടാബ്ലറ്റിന്റെ മേന്മ വിലയിരുത്തപ്പെടേണ്ടതും.
എന്തായാലും ആഗോള- ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ടാബ്ലറ്റ് നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 5 ആന്‍ഡ്രോയ്്ഡ് ടാബ്ലറ്റുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു.
ഫയര്‍ HDX ടാബ്ലറ്റ്
2560-1600 പിക്‌സല്‍ റെസല്യൂഷന്‍ ഡിസ്‌പ്ലെയുള്ള ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX ടാബ്ലറ്റ് സാങ്കേതികമായും രൂപകല്‍പനയിലും മികച്ചു നില്‍ക്കുന്ന ടാബ്ലറ്റാണ്. കരുത്താര്‍ന്ന ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറും കൂടുതല്‍ ബാക്അപ് നല്‍കുന്ന ബാറ്ററിയും ഈ ടാബ്ലറ്റിന്റെ എടുത്തു പറയേണ്ട മേന്മകളാണ്.
ഗാലക്‌സി നോട് 10.1
2560-1600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് സ്‌ക്രീന്‍ ആണ് ഗാലക്‌സി നോട് 10.1 ടാബ്ലറ്റിനുള്ളത്. സാംസങ്ങിന്റെ എല്ലാ മികവുകളും ഒത്തിണങ്ങിയ നോടില്‍ എക്‌സിനോസ് ഒക്റ്റ-കോര്‍ സി.പി.യുവും 3 ജി.ബി. റാമുമാണ് ഉള്ളത്. 12 മണിക്കൂര്‍ ഉപയോഗ സമയം നല്‍കുന്ന ബാറ്ററിയും ഉണ്ട്.
എല്‍.ജി ജി പാഡ് 8.3
ആപ്പിളിന്റെയോ സാംസങ്ങിന്റേയോ ടാബ്ലറ്റുകളുടെ നിലവാരം വരില്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത ടാബ്ലറ്റാണ് എല്‍.ജി ജി പാഡ് 8.3. പേരുപോലെതന്നെ 8.3 ഇഞ്ച് ആണ് സ്‌ക്രീന്‍ സൈസ്. 16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജും 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്.
നെക്‌സസ് 7
ഗൂഗിളിന്റെ നെക്‌സസ് സീരീസ് സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ഏറെ പ്രശസ്തമാണ്. ഇതിനോടകം നെക്‌സസ് 7 ടാബ്ലറ്റ് മികച്ച അഭിപ്രായമാണ് വിപണിയില്‍ നിന്ന് നേടിയിരിക്കുന്നത്. 1920-1200 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 7 ഇഞ്ച് ടാബ്ലറ്റില്‍ 1.7 GHz ARM കോര്‍ടെക്‌സ് A15 ഡ്യുവല്‍ കോര്‍ പ്രൊസസറും 9 മണിക്കൂര്‍ ബാക് നല്‍കുന്ന ബാറ്ററിയുമാണ് ഉള്ളത്.
അസുസ് ട്രാന്‍സ്‌ഫോര്‍മര്‍
2560-1600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് സ്‌ക്രീനാണ് അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ പാഡിനുള്ളത്. Nvidia ടെഗ്ര ക്വാഡ്‌കോര്‍ പ്രൊസസര്‍ മികച്ച വേഗതയും നല്‍കും.
Post a Comment