നിങ്ങളുടെ തലച്ചോറിനു ദോഷകരമായി ബാധിക്കുന്ന 10 കാര്യങ്ങൾ | brain damaging habits

  നമ്മുടെ തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പരമാവധി ഓക്സിജന്‍ ആവശ്യമാണ്.മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസികമായും ശാരീരകമായും ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്.

പക്ഷേ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്സ്, വിഷാദം, മസ്തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. തലച്ചോറിന്റെ ആരോഗ്യം നശിക്കാതിരിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കേണ്ട ശീലങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.



പുകവലി

ഓര്‍മ്മശക്തി, കാഴ്ച്ചപ്പാട്, ഭാഷ കഴിവ് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്സ് എന്ന ഭാഗമാണ്. എന്നാല്‍ പുകവലി ശീലമാക്കുന്നത് കോര്‍ട്ടക്സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാവുകയും ചെയ്യും



അമിതാഹാരം

ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാക്കുകയും ചെയ്യുന്നു



 പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് :

നിങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരുകയും ചെയ്യും



അമിതമായി മധുരം ഉപയോഗിക്കുന്നത് :

മധുരം കൂടിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.



ഉറക്കം കുറയുന്നത് :

നമ്മള്‍ ഉറങ്ങുന്ന സമയം തലച്ചോറിലെ കോശങ്ങള്‍ സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും. കോശങ്ങളിലെ വിഷവസ്തുക്കളെ ഒഴിവാക്കുകയും കൂടുതല്‍ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യും. ഉറക്കക്കുറവ് കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്‌സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.



ഉറങ്ങുമ്പോള്‍ തല മൂടുന്നത്:

ഉറങ്ങുന്ന സമയം തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോള്‍ തലമൂടുകയാണെങ്കില്‍ ഓക്സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശ്വസിക്കാന്‍ കാരണമാകും. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.



അന്തരീക്ഷ മലിനീകരണം

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജന്‍ ആവശ്യമാണ്. എന്നാല്‍ ഓക്സിജന്റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും.



സംസാരം കുറയുന്നത് : 

നിങ്ങള്‍ സംസാരം കുറച്ചാല്‍, അത് തലച്ചോറിനെ ബാധിക്കും. കൂടുതല്‍ സംസാരിക്കുന്നതും, ബുദ്ധിപരമായി ചിന്തിക്കുന്നതുമൊക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. സംസാരിക്കാതെയും ചിന്തിക്കാതെയുമിരുന്നാല്‍, അത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ പിന്നോട്ടടിക്കും.



ഊര്‍ജ സ്വലമായ ചിന്തകളുടെ അഭാവം :

 തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇരുന്നാല്‍ ,ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും .എപ്പോഴും നല്ല നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഇരിക്കണം.

Post a Comment

Previous Post Next Post
close
Join WhatsApp Group