കെക്സോണിൽ തൊഴിലവസരം
കേരള സ്റ്റേറ്റ് എക്സ് സർവീസ്മാൻ ഡെവലപ്മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ ചുവടെ കൊടുത്തിട്ടുള്ള വിവിധ യൂണിറ്റുകളിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ അപേക്ഷകർ ഇ മെയിൽ വഴി അപേക്ഷ സമർപ്പിക്കണം.
കെക്സ്കോൺ വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും വികസനത്തിനും പുനരധിവാസത്തിനുമായി സ്ഥാപിതമായ കേരള സർക്കാരിന്റെ പൂർണ അധീനതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്.
ഒഴിവുകൾ ഉള്ള യൂണിറ്റുകളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
- ചേർത്തല
- എടപ്പാൾ
- ചടയമംഗലം
- ചാത്തന്നൂർ
- എറണാകുളം
- ചിറ്റൂർ
- വടകര
- തൊട്ടിൽപ്പാലം
- ഈഞ്ചക്കൽ
- പാറശ്ശാല
- ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം
അപേക്ഷിക്കേണ്ട വിധം?
› വിമുക്ത ഭടന്മാർക്ക് മാത്രമേ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ നൽകാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ.
› താല്പര്യമുള്ള വിമുക്തഭടന്മാർ അവരുടെ സമ്മതം kexconjobs.project@gmail.com എന്ന ഇമെയിലിലോ തപാലിലൂടെയോ അറിയിക്കുക.
› അപേക്ഷ അയക്കുന്ന അവരിൽ നിന്നും മുൻഗണനാ ക്രമത്തിൽ ആയിരിക്കും പരിഗണിക്കുക
› സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ മൊബൈൽ നമ്പറും ഏത് KSRTC യൂണിറ്റിലേക്കാണെന്നും കൃത്യമായി രേഖപ്പെടുത്തണം.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 👇
0471-2320772
Post a Comment